പൂനെയിലെ ശിവാജിനഗറിലെ മോഡല്‍ കോളനിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസമാണ് സംഭവം. അറുപതുകാരിയായ ലതാ ഘാഗ് കൊച്ചുമകള്‍ രുത്വി ഗാഗിനൊപ്പം ഫുട്പാതിലൂടെ നടക്കുകയായിരുന്നു. ഇവര്‍ നടന്നുപോകുമ്പോള്‍ ബൈകിലെത്തിയ ഒരാള്‍ വഴി ചോദിക്കാനെന്നപോലെ തൊട്ടടുത്ത് വണ്ടി നിര്‍ത്തുന്നു.
തുടര്‍ന്ന് മുത്തശ്ശിയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നു. ഇത് മുത്തശ്ശി തടയുന്നുണ്ട്. ഇത് കണ്ട 10 വയസുകാരി ഓടി വന്ന് മോഷ്ടാവിന്റെ മുഖത്ത് കൈയിലുള്ള വസ്തുകൊണ്ട് ഇടിക്കുന്നു. മുത്തശ്ശിയും അയാളെ അടിക്കുന്നുണ്ട്. പലതവണ ഇരുവരില്‍ നിന്നും അടിയേറ്റ മോഷ്ടാവ് ഒടുവില്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.
Keywords: Viral Video: 10-year-old Pune girl takes on chain snatcher, saves grandmother in daredevil act, Pune, News, Robbery, CCTV, Video, Social-Media, National.📍Pune: A brave 10-year-old girl attacks chain snatcher & saves her grandmother.@Journo_Swarali reports | #Pune #Maharashtra pic.twitter.com/P3eMYTci4s
— Mirror Now (@MirrorNow) March 9, 2023