കണ്ണൂര്‍ പ്രസ് ക്ലബില്‍ നിന്നാരംഭിച്ച പ്രകടനം കലക്ടറേറ്റിന് മുന്നിലൂടെ പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കെയുഡബ്ല്യുജെ സംസ്ഥാന കമിറ്റിയംഗം പ്രശാന്ത് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു.
സെക്രടറി കെ വിജേഷ്, മുന്‍ സംസ്ഥാന ജെനറല്‍ സെക്രടറി സി നാരായണന്‍, ജില്ലാ വൈസ് പ്രസിഡന്റ് സബീന പദ്മന്‍, എക്‌സിക്യുടീവ് കമിറ്റിയംഗം എന്‍വി മഹേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. എക്‌സിക്യൂടീവ് കമിറ്റിയംഗങ്ങളായ ടിപി വിപിന്‍ദാസ്, ശ്രീജിത് പരിയാരം എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Violence against Asianet Kochi office: KUWJ staged a protest, Kannur, News, Protest, Asianet, Media, Kerala.