Follow KVARTHA on Google news Follow Us!
ad

Vijesh Pillai | 'തന്റെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ല, ഹോടെലില്‍ മുറിയെടുത്തത് തനിച്ച്, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാം'; കൂട്ടാളി ആരെന്ന് തെളിയിക്കാന്‍ സ്വപ്നയെ വെല്ലുവിളിച്ച് വിജേഷ്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Bangalore,News,Allegation,Hotel,Threatened,Kerala,
ബെംഗ്ലൂര്‍: (www.kvartha.com) സ്വപ്ന സുരേഷിനെ ബെംഗ്ലൂറില്‍ വച്ചു ഭീഷണിപ്പെടുത്തിയെന്ന കേസില്‍ വിജേഷ് പിള്ളയ്ക്കൊപ്പം ഹോടെലില്‍ മറ്റൊരാള്‍ കൂടി താമസിച്ചിരുന്നുവെന്ന ആരോപണത്തോട് പ്രതികരിച്ച് വിജേഷ്. തന്റെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ലെന്നു പറഞ്ഞ വിജേഷ് ഹോടെലില്‍ മുറിയെടുത്തത് ഒറ്റയ്ക്കാണെന്നും വ്യക്തതയ്ക്കായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും അറിയിച്ചു. കൂട്ടാളി ആരെന്ന് തെളിയിക്കാന്‍ സ്വപ്നയെ വെല്ലുവിളിക്കുന്നുവെന്നും വിജേഷ് പറഞ്ഞു.

കണ്ണൂര്‍ സ്വദേശിയായ അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന തന്റെ പരാതിയില്‍ കര്‍ണാടക പൊലീസ് കേസെടുത്തെന്ന് നേരത്തെ സമൂഹമാധ്യമത്തിലൂടെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് അറിയിച്ചിരുന്നു. ബെംഗ്ലൂറിലെ കൃഷ്ണരാജപുര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

Vijesh Pillai challenges Swapna Suresh, Bangalore, News, Allegation, Hotel, Threatened, Kerala

വിജേഷ് പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ബെംഗ്ലൂറിലെ ഹോടെലില്‍ തെളിവെടുത്തുവെന്നും വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്നും ഹോടെല്‍ മാനേജ്‌മെന്റ് പൊലീസിനെ അറിയിച്ചെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ചാണ് വിജേഷിന്റെ പ്രതികരണം.

കേസുമായി ബന്ധപ്പെട്ട് വിജേഷ് പിള്ളയോട് ഹാജരാകാന്‍ ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. ഭീഷണിക്കേസുകളിലെ പ്രാഥമിക നടപടിയാണ് സ്വീകരിച്ചതെന്നും പൊലീസ് അറിയിച്ചു.

Keywords: Vijesh Pillai challenges Swapna Suresh, Bangalore, News, Allegation, Hotel, Threatened, Kerala.

Post a Comment