Video | ലൈവിനിടെ ചാനല്‍ അവതാരക ക്യാമറയ്ക്ക് മുന്നില്‍ കുഴഞ്ഞുവീണു; സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ
Mar 21, 2023, 15:31 IST
ന്യൂഡെല്‍ഹി: (www.kvartha.com) ടെലിവിഷന്‍ അവതാരക ലൈവിനിടെ ക്യാമറയ്ക്ക് മുന്നില്‍ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സിബിഎസ് ന്യൂസ് ചാനലിലെ അവതാരകയായ അലിസ കാള്‍സണ്‍ ഷ്വാര്‍ട്സ് ആണ് കുഴഞ്ഞുവീണത്.
കാലാവസ്ഥാ റിപോര്‍ട് വായിക്കുന്നതിനിടെയാണ് സംഭവം. ഏഴു മണി വാര്‍ത്തക്കിടെ അലിസ കാള്‍സണ് പക്ഷാഘാതം തുടര്‍ന്ന് തളര്‍ന്നുവീഴുകയായിരുന്നു. അവതാരകരായ നിഷേലും റേചല്‍ കിമ്മുമാണ് ഷോ അവതരിപ്പിച്ചത്. ഇവര്‍ സി ബി എസ് കാലാവസ്ഥാ നിരീക്ഷകയായ അലിസ കാള്‍സണ്‍ ഷ്വാര്‍ട്സിനോട് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ ബോധരഹിതയായി കസേരയില്‍നിന്ന് വീഴുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലിസണ്‍ കാള്‍സണ്‍ സുഖം പ്രാപിച്ചുവരികയാണെന്ന് റിപോര്‍ടുകളില്‍ പറയുന്നു. സംഭവത്തിനുശേഷം ഫോണിലൂടേയും മെസേജിലൂടെയും വിവരങ്ങള്‍ അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവസ്ഥാ റിപോര്‍ട് വായിക്കുന്നതിനിടെ കാള്‍സന് സമാനമായ അനുഭവം ഉണ്ടായിരുന്നു. 2014 ല്‍ മറ്റൊരു ടെലിവിഷന്‍ സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. ഹൃദയ വാല്‍വിലെ ചോര്‍ചയാണ് അന്ന് കണ്ടെത്തിയത്.
CBS LA weather lady #AlissaCarlson collapses live on TV pic.twitter.com/mUlNEA2CDU
— Defund NPR--Defund Democrats (@defundnpr3) March 19, 2023
Keywords: News, National, Video, Social-Media, Report, Channel, Television, Weather, Video: US Weatherwoman Suffers Stroke, Collapses During Live Broadcast
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.