Follow KVARTHA on Google news Follow Us!
ad

Benny Dayal | ഗായകന്‍ ബെന്നി ദയാലിന് സംഗീതപരിപാടിക്കിടെ ഡ്രോണ്‍ തലയ്ക്കിടിച്ച് പരുക്ക്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,chennai,News,Singer,Injured,Video,National,
ചെന്നൈ: (www.kvartha.com) ഗായകന്‍ ബെന്നി ദയാലിന് സംഗീതപരിപാടിക്കിടെ ഡ്രോണ്‍ തലയ്ക്കിടിച്ച് പരുക്ക്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്നോളജിയിലായിരുന്നു സംഭവം. ബെന്നി ദയാല്‍ പാടിക്കൊണ്ടിരിക്കുന്നതിനിടെ ഡ്രോണ്‍ തലയ്ക്ക് പിറകില്‍ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന വീഡിയോയില്‍ നിന്നും മനസിലാകുന്നത്. 'ഉര്‍വശി, ഉര്‍വശി' എന്ന ഗാനമായിരുന്നു ബെന്നി അപകട സമയത്ത് ആലപിച്ചുകൊണ്ടിരുന്നത്.

Video: Singer Benny Dayal Gets Hit By A Drone During Live Concert In Chennai, Chennai, News, Singer, Injured, Video, National

ബെന്നി ദയാല്‍ പരിപാടി അവതരിപ്പിച്ച് തുടങ്ങുമ്പോള്‍ മുതല്‍ ഡ്രോണ്‍ സ്റ്റേജിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു. ബെന്നി ദയാലിന്റെ സമീപത്തുകൂടിയായിരുന്നു ഡ്രോണ്‍ പറന്നത്. പെട്ടെന്ന് ഡ്രോണ്‍ ബെന്നിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ബെന്നിയെ സഹായിക്കാന്‍ സ്റ്റേജില്‍ ഉള്ളവരും കാണികളും ഓടിവരുന്നത് വീഡിയോയില്‍ കാണാം.

ബെന്നി ദയാല്‍ പിന്നീട് അപകടത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വിശദീകരിച്ചു. സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്ന കലാകരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു. തന്റെ കൈയ്യിലും, തലയിലും പരുക്കുണ്ടെന്നും, ഇത് ഭേദമായി വരുന്നുവെന്നും ബെന്നി ദയാല്‍ പറയുന്നു. അപകട സമയത്ത് തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയും പറയുന്നുണ്ട്.

ഇത്തരം സ്റ്റേജ് പരിപാടികളിലെ ഡ്രോണ്‍ ഉപയോഗത്തെക്കുറിച്ചും ബെന്നി ദയാല്‍ പ്രതികരിച്ചു. ഡ്രോണുകള്‍ തങ്ങളുടെ അടുത്തേക്ക് വരില്ലെന്നത് ആര്‍ടിസ്റ്റുകള്‍ നേരത്തെ ഉറപ്പാക്കണം. ഡ്രോണുകള്‍ പറത്തുന്നവര്‍ അതില്‍ വൈദഗ്ധ്യം ഉള്ളവരായിരിക്കണം. പരിപാടികള്‍ നടത്തുന്ന കോളജ് അധികൃതരും കംപനികളും സംഘാടകരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ബെന്നി ദയാല്‍ വീഡിയോയില്‍ പറയുന്നുണ്ട്.



Keywords: Video: Singer Benny Dayal Gets Hit By A Drone During Live Concert In Chennai, Chennai, News, Singer, Injured, Video, National.


Post a Comment