പാചക വാതകത്തിന്റെ സബ്‌സിഡി എടുത്ത് കളഞ്ഞ് തന്നെ രണ്ട് വർഷത്തിലധികമായെന്ന് പരാതിയുണ്ട്. ആരും തന്നെ ചോദിക്കാനും പറയാനും ഇല്ലാത്ത സ്ഥിതിയാണ് വന്ന് ചേർന്നിരിക്കുന്നതെന്നും പ്രതിഷേധങ്ങൾ ഉയരുമ്പോൾ മറ്റുപല വിഷയങ്ങൾ കൊണ്ടുവന്ന് പ്രതിഷേധത്തെ മറയ്ക്കുന്ന രീതിയാണ് കണ്ടുവരുന്നതെന്നും സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ പറയുന്നു.
'നേരത്തെ പെട്രോളിനും ഡീസലിനും 50 പൈസയോ ഒരു രൂപയോ പാചകവാതകത്തിന് ആണെങ്കിൽ 10 രൂപയോ 20 രൂപയോ കൂട്ടിയാൽ പിറ്റേദിവസം ഭാരത ബന്ദും വലിയ പ്രതിഷേധവും ഉയർന്നിരുന്നു. ഇപ്പോൾ പ്രതിഷേധങ്ങൾക്ക് വില കൽപിക്കുന്ന സർകാരല്ല കേരളത്തിനും കേന്ദ്രത്തിലും ഉള്ളത്. അത് അങ്ങനെ കെട്ടടങ്ങുമെന്ന ചിന്തയാണ് ഭരണകർത്താക്കൾക്കുള്ളത്. മറ്റെന്തെങ്കിലും കാര്യം വന്നാൽ ജനം അത് മറക്കുമെന്നും ഭരണക്കാർ കരുതുന്നു', ഒരു ഉപയോക്താവ് കുറിച്ചു.
'അടുത്തിടെ രാജ്യം കണ്ട ഏറ്റവും വലിയ സമരമായ കർഷക സമരം പോലും ലക്ഷ്യത്തിലെത്തിക്കാതെ ചില വാഗ്ദാനങ്ങൾ നൽകി അവസാനിപ്പിക്കാൻ കഴിഞ്ഞു. വാഗ്ദാനങ്ങൾ പലതും പാലിക്കപ്പെട്ടിട്ടില്ലെങ്കിലും രണ്ടാം ഘട്ട സമരത്തിന് കർഷകർക്ക് ആളും സമ്പത്തും ഉണ്ടാകില്ലെന്നതും ഭരണക്കാർ സമർഥമായി തിരിച്ചറിയുന്നുണ്ട്', മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്ത് സാധാരണ ഉണ്ടാകാറുണ്ടെങ്കിലും ജനകീയ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ കാര്യമായി ചർച ചെയ്യപ്പെടുന്നില്ലെന്നാണ് പല തെരഞ്ഞെടുപ്പ് ഫലങ്ങളും വ്യക്തമാക്കുന്നതെന്ന വിമർശനവും ചിലർ ഉയർത്തുന്നു. നോട് നിരോധനം, ജി എസ് ടി, കൊറോണ പ്രതിസന്ധി, പ്രകൃതി ദുരന്തം, കാർഷിക പ്രതിസന്ധി എന്നിവയിലെല്ലാം പെട്ട് ജനങ്ങൾ നട്ടം തിരിയുമ്പോഴും ഇന്ധനവില, പാചക വാതക വില വർധനവ് ആയാലും ഇന്ധന സെസ് ആയാലും വർധിപ്പിച്ച് കൊണ്ട് നടുവൊടിക്കുകയാണ് ചെയ്യുന്നതെന്നും ഇവർ പറയുന്നു.
വെള്ളക്കരം, വൈദ്യുതി നിരക്ക്, വീട്ട് നികുതി, കെട്ടിട നികുതി, യാത്രാ നിരക്ക് വർധനവ് അടക്കം കൂനിന്മേൽ കുരു പോലെ ജനദ്രോഹ നയങ്ങൾ പിന്തുടർന്ന് വരികയാണ് ചെയ്യുന്നതെന്നും ഇതിനെതിരെ ഇത്തരം വേറിട്ട പ്രതിഷേധങ്ങൽ സോഷ്യൽ മീഡിയയിലൂടെ ആണെങ്കിലും ചർച ചെയുന്നത് നല്ല കാര്യമാണെന്നും ചില സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ കുറിച്ചു.
Keywords: Thiruvananthapuram, Kerala, News, Protest, Viral, Video, LPG, Price, Hike, River, Social-Media, Message, Complaint, Petrol, Diesel, Goverment, GST, Top-Headlines, Video of protest against LPG price hikes.
< !- START disable copy paste -->
Keywords: Thiruvananthapuram, Kerala, News, Protest, Viral, Video, LPG, Price, Hike, River, Social-Media, Message, Complaint, Petrol, Diesel, Goverment, GST, Top-Headlines, Video of protest against LPG price hikes.
< !- START disable copy paste -->