SWISS-TOWER 24/07/2023

Vellapally | ബിജെപിക്ക് എംപിയെ നല്‍കാമെന്ന് പറഞ്ഞ ബിഷപിനെ തള്ളിപ്പറയാന്‍ ഇടത്, വലത് പാര്‍ടികള്‍ക്ക് ശക്തിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com) റബറിന് 300 രൂപ നല്‍കിയാല്‍ പകരം ബിജെപിക്ക് എംപിയെ നല്‍കാമെന്ന് പറഞ്ഞ ബിഷപിനെ തള്ളിപ്പറയാന്‍ ഇടത്, വലതു പാര്‍ടികള്‍ക്കു ശക്തിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജെനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍.

ബിഷപിനും അദ്ദേഹത്തിന്റെ സമുദായത്തിനും സംഘടനാ ശക്തിയുണ്ടെന്നും അതുകൊണ്ടാണ് ബിജെപിക്ക് എംപി ഉണ്ടാകുമെന്ന് പറഞ്ഞതെന്നും നടേശന്‍ പ്രതികരിച്ചു. ബിഷപിനെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് ഇപ്പോള്‍ ഇടത് പാര്‍ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്നും അദ്ദേഹം പരിഹസിച്ചു. അമ്പലപ്പുഴ യൂനിയന്റെ എന്‍കെ നാരായണന്‍ സ്മാരക ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ശബരിമലയില്‍ ഈഴവ ശാന്തിയെ നിയമിക്കുന്ന കാര്യത്തില്‍ സര്‍കാര്‍ സവര്‍ണര്‍ക്കൊപ്പമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. വൈക്കം സത്യഗ്രഹത്തില്‍ വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്ത പിന്നോക്ക, അധഃസ്ഥിത വിഭാഗങ്ങള്‍ക്കു സ്മാരകം പണിയുന്നതിനു പകരം അവരെ ദിവാന്‍ കൊന്നു കുഴിച്ചുമൂടിയ ദളവാക്കുളത്തെ പ്രശസ്തമാക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Aster mims 04/11/2022
Vellapally | ബിജെപിക്ക് എംപിയെ നല്‍കാമെന്ന് പറഞ്ഞ ബിഷപിനെ തള്ളിപ്പറയാന്‍ ഇടത്, വലത് പാര്‍ടികള്‍ക്ക് ശക്തിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

ദളവയുടെ പേരിലുള്ള കുളത്തിനു സ്മാരകമുണ്ടാക്കുമ്പോള്‍ ദളവയ്ക്കാണ് പ്രാധാന്യം കിട്ടുന്നത്. സത്യഗ്രഹത്തില്‍ സംഘടനാ സെക്രടറിയായി പ്രവര്‍ത്തിച്ച ടികെ മാധവനെ പോലും വിസ്മരിച്ചു. അവിടെ മറ്റു പലരുടെയും പ്രതിമകള്‍ക്കു മുന്‍പേ ടികെ മാധവന്റെ പ്രതിമയാണ് സ്ഥാപിച്ചത്. എന്നിട്ടും അദ്ദേഹത്തിനു പ്രസക്തിയില്ലാതാക്കിയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

വിമോചന സമരം വിലപേശലായിരുന്നു. അതിനുള്ള ശക്തി മത, സവര്‍ണ കൂട്ടുകെട്ടിന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ വിമോചന സമരത്തിലൂടെ ജനാധിപത്യ ഭരണത്തെ തകര്‍ത്തത്. ആ ശക്തികള്‍ക്കെതിരെ ഇന്നും സംസാരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ടിക്കും തന്റേടമില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Vellapally Natesan on Bishop Mar Joseph Pamplany's Controversial Statement, Alappuzha, News, Politics, Criticism, Controversy, SNDP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia