Follow KVARTHA on Google news Follow Us!
ad

FB post | കെ സുരേന്ദ്രന്റെ പരാമര്‍ശം നിന്ദ്യവും പ്രതിഷേധാര്‍ഹവുമെന്ന് മന്ത്രി വീണാ ജോര്‍ജ്; അപമാനിച്ചിരിക്കുന്നത് മുഴുവന്‍ സ്ത്രീകളേയും

Veena George FB post Against K Surendran, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അങ്ങേയറ്റം ഹീനമായ ആ പരാമര്‍ശം ആവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. സിപിഎമിലെ വനിതാ പ്രവര്‍ത്തകരെ മാത്രമല്ല മുഴുവന്‍ സ്ത്രീകളെയുമാണ് കെ സുരേന്ദ്രന്‍ അപമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
           
Veena George FB post Against K Surendran, News, Kerala, Thiruvananthapuram, Top-Headlines, Health Minister, K Surendran, Politics, Political-News, Controversy, Veena George.

സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേതെന്നും മന്ത്രി തന്റെ ഫേസ് ബുക് പോസ്റ്റിലൂടെ ആരോപിച്ചു. സമൂഹത്തിന് മാതൃകയായി നില്‍ക്കേണ്ടവരാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. സ്ത്രീകളുടെ ശരീരത്തെ ഉദാഹരിച്ച് രാഷ്ട്രീയ വിമര്‍ശനം നടത്തുന്നത് ശരിയായ രീതിയല്ല. ബിജെപിയിലെ സ്ത്രീകള്‍ ഉള്‍പെടെ ഇതിനെതിരെ പ്രതിഷേധിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്:


ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണ്. അങ്ങേയറ്റം ഹീനമായ ആ പരാമര്‍ശം ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സി പി എമ്മിലെ വനിതാ പ്രവര്‍ത്തകരെ മാത്രമല്ല മുഴുവന്‍ സ്ത്രീകളെയുമാണ് കെ.സുരേന്ദ്രന്‍ അപമാനിച്ചിരിക്കുന്നത്. സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേത്. 

സമൂഹത്തിന് മാതൃകയായി നില്‍ക്കേണ്ടവരാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. സ്ത്രീകളുടെ ശരീരത്തെ ഉദാഹരിച്ച് രാഷ്ട്രീയ വിമര്‍ശനം നടത്തുന്നത് ശരിയായ രീതിയല്ല. ബി.ജെ.പിയിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധിക്കണം.


Keywords: Veena George FB post Against K Surendran, News, Kerala, Thiruvananthapuram, Top-Headlines, Health Minister, K Surendran, Politics, Political-News, Controversy, Veena George.
< !- START disable copy paste -->

Post a Comment