Follow KVARTHA on Google news Follow Us!
ad

Emergency Resolution | ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തവും വിഷപ്പുകയും ഉന്നയിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോടീസ്; അനുമതി നിഷേധിച്ചതിന് പിന്നാലെ നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

VD Satheesan seeks CBI enquiry in Brahmapuram crisis#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തവും വിഷപ്പുകയും ഉന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോടീസ്. ടി ജെ വിനോദ് എം എല്‍ എ ആണ് നോടീസ് നല്‍കിയത്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.  

എന്നാല്‍ അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സഭാ നടപടികള്‍ പ്രതിപക്ഷം  ബഹിഷ്‌കരിച്ചു. നിര്‍ണായകമായ ഒരു വിഷയത്തില്‍ നിയമസഭയില്‍ മന്ത്രിമാരുടെ മറുപടികള്‍ പ്രകോപനം ഉണ്ടാക്കുന്ന രീതിയിലാണെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. കരാറുകാരെ സംരക്ഷിക്കാനാണ് അന്വേഷണം നടത്താത്തത്. കരാര്‍ കംപനിക്ക് സര്‍കാര്‍ ക്ലീന്‍ സര്‍ടിഫികറ്റ് നല്‍കിക്കഴിഞ്ഞു. മുഖ്യമന്ത്രി ഈ വിഷയം തൊടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഇത്രയേറെ വലിയൊരു ദുരന്തമുണ്ടായിട്ടും മുഖ്യമന്ത്രി എന്താണ് ചെയ്തതെന്ന് വിഡി ചോദ്യമുയര്‍ത്തി. മൂന്നാം ദിവസവും ഒരു പ്രശ്‌നവുമില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ഇത് ഏത് റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. തദ്ദേശ വകുപ്പ് മന്ത്രി കരാര്‍ കംപനിയുടെ വക്താവായി മാറിയെന്നും സതീശന്‍ കുറ്റപ്പെടുത്തി. 

ഡയോക്‌സിന്‍ കലര്‍ന്ന വിഷപ്പുകയാണ് കൊച്ചിയിലാകെ വ്യാപിച്ചത്. ഇപ്പോഴും തീയണഞ്ഞിട്ടില്ല. അയല്‍ ജില്ലകളിലേക്ക് വരെ വിഷപ്പുക വ്യാപിക്കുകയാണ്. ലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കത്തിക്കൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ രക്തത്തില്‍ കലര്‍ന്നാല്‍ കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, വന്ധ്യത തുടങ്ങിയ രോഗങ്ങളുണ്ടാകും. ഇപ്പോഴും തീ പടര്‍ന്ന് പിടിക്കുകയാണ്. വളരെ അപകടകരമാണ് സ്ഥിതിയാണ് കൊച്ചിയിലുളളത്. ദീര്‍ഘകാല പ്രത്യാഘാതം ഉണ്ടാക്കുന്ന വിഷയമാണ്. അമേരിക വിയറ്റ് നാം യുദ്ധത്തില്‍ ഉപയോഗിച്ച ഏജന്റ് ഓറന്‍ജില്‍ ഡയോക്‌സിനാണുള്ളത്. ഇത്രയേറെ വിഷം പടരുമ്പോഴും പത്താം ദിവസം മാത്രമാണ് ജനങ്ങളോട്  മാസ്‌ക് ധരിക്കാന്‍ ആരോഗ്യമന്ത്രി പറഞ്ഞത്. എന്ത് ക്രൈസിസ് മാനേജ്‌മെന്റാണിതെന്നും സതീശന്‍ ചോദിച്ചു. 

News, Kerala, State, Assembly, Opposition leader, V.D Satheeshan, Criticism, Top-Headlines, Latest-News, Trending, VD Satheesan seeks CBI enquiry in Brahmapuram crisis


അതേസമയം, പ്ലാന്റിലെ പുകയണയ്ക്കലിന് പരിഹാരം തേടി വിദേശ വിദഗ്ധരുമായി ചര്‍ച നടത്തിയിരിക്കുകയാണ് അധികൃതര്‍. അമേരികയിലെ ന്യൂയോര്‍ക് സിറ്റി അഗ്‌നിരക്ഷാ വിഭാഗത്തിലെ ഡെപ്യൂടി ചീഫ് ജോര്‍ജ് ഹീലിയുമായി ജില്ല അധികൃതര്‍ ഓണ്‍ലൈനിലാണ് ചര്‍ച നടത്തിയത്. ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യക്കൂനയിലെ തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളില്‍ അതീവ ജാഗ്രത വേണമെന്നും ജോര്‍ജ് ഹീലി നിര്‍ദേശിച്ചു. പ്ലാന്റ് പ്രദേശത്തെ ഏഴ് സെക്ടറുകളായി തിരിച്ചതില്‍ അഞ്ചിലും തീ അണച്ചു. 1, 7 സെക്ടറുകളാണ് ഇനി അവശേഷിക്കുന്നത്. 

Keywords: News, Kerala, State, Assembly, Opposition leader, V.D Satheeshan, Criticism, Top-Headlines, Latest-News, Trending, VD Satheesan seeks CBI enquiry in Brahmapuram crisis

Post a Comment