SWISS-TOWER 24/07/2023

Criticized | പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നു; തലയടിച്ച് പൊട്ടിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശമെന്ന് പ്രതിപക്ഷ നേതാവ്

 


തിരുവനന്തപുരം: (www.kvartha.com) രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിഷേധിക്കുന്നവരുടെ തലയടിച്ച് പൊട്ടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമെന്നും സതീശന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ബിജെപിയെ സന്തോഷിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ട് പ്രതിഷേധക്കാരെ തല്ലിയൊതുക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ സിപിഎമിന്റെ ഇരട്ടമുഖമാണ് വ്യക്തമാകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Criticized | പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നു; തലയടിച്ച് പൊട്ടിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശമെന്ന് പ്രതിപക്ഷ നേതാവ്

'ഞാന്‍ ബിജെപിക്കെതിരെ പറഞ്ഞില്ലെന്നാണ് ഇവരുടെ പരാതി. പിന്നെ, കഴിഞ്ഞ ദിവസം കറുത്ത ശക്തികള്‍ എന്ന് ഞാന്‍ പറഞ്ഞത് സീതാറാം യെചൂരിയെയാണോ എന്നും സതീശന്‍ ചോദിച്ചു. പ്രധാനമന്ത്രിയുടെ കൂട്ടുകാരന്‍ അദാനിയെ വിമര്‍ശിച്ചതിനാണ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചതും അയോഗ്യനാക്കിയതും.

മാര്‍ച് 27ന് രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ സമരങ്ങള്‍ക്കും ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍കാരിന്റെ നികുതി കൊള്ളയ്‌ക്കെതിരെയും സമരം തുടരും. ഏപ്രില്‍ ഒന്ന് യുഡിഎഫ് കരിദിനമായി ആചരിക്കുമെന്നും സതീശന്‍ പറഞ്ഞു.

Keywords:  VD Satheesan Criticized CPM, Thiruvananthapuram, News, Politics, Congress, CPM, BJP, Police, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia