VD Satheesan | നിയമസഭയിലേത് സ്പീകറെ പരിഹാസ്യനാക്കാനുള്ള കുടുംബ അജന്‍ഡയെന്ന് വി ഡി സതീശന്‍; പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടി എന്ന് പറയാന്‍ മുഹമ്മദ് റിയാസിന് എന്താണ് അവകാശം, മാനേജ്‌മെന്റ് ക്വാടയില്‍ മന്ത്രിയായ ആള്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും ചോദ്യം
Mar 15, 2023, 12:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) നിയമസഭയിലേത് സ്പീകറെ പരിഹാസ്യനാക്കാനുള്ള കുടുംബ അജന്‍ഡയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എത്ര പിആര്‍ വര്‍ക് നടത്തിയിട്ടും മരുമകന്‍, സ്പീകര്‍ക്ക് ഒപ്പമെത്തുന്നില്ല. ഈ ആധികൊണ്ടാണ് സ്പീകറെ പരിഹാസ്യനാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടി എന്ന് പറയാന്‍ മന്ത്രി പിഎ മുഹമ്മദ് റിയാസിന് എന്താണ് അവകാശം. മാനേജ്‌മെന്റ് ക്വാടയില്‍ മന്ത്രിയായ ആള്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
'സംസ്ഥാനത്ത് ഒരു ദിവസം ശരാശരി 47 സ്ത്രീകളാണ് അതിക്രമത്തിന് ഇരയാകുന്നത്. ഇത് നിയമസഭയിലല്ലാതെ ഞങ്ങള്‍ എവിടെ പോയി പറയും. ഇത് കൗരവ സഭയാണോ, നിയമസഭയാണോ?. ഇതുപോലൊരു വിഷയം നിയമസഭയില്‍ പറ്റില്ലെങ്കില്‍ എന്തിനാണ് നിയമസഭ കൂടുന്നത്. അതിന് മറുപടി പറയാന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് സൗകര്യമില്ലെങ്കില്‍ അദ്ദേഹം എന്തിന് ആ കസേരയില്‍ ഇരിക്കുന്നു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണ്ടേ?' എന്നും സതീശന്‍ ചോദിച്ചു.
സഭയില്‍ ഭരണപക്ഷ അംഗങ്ങളും വാച് ആന്‍ഡ് വാര്‍ഡും നടത്തിയ അക്രമത്തില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പരുക്കേറ്റതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളായ സനീഷ് കുമാര്‍, എകെഎം അശ്‌റഫ്, ടിവി ഇബ്രാഹിം, കെകെ രമ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സനീഷ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ അംഗങ്ങളെ മര്‍ദിച്ച ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെയും വാച് ആന്‍ഡ് വാര്‍ഡിനെതിരെയും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ആറ് വാച് ആന്‍ഡ് വാര്‍ഡുകളാണ് കെകെ രമയെ വലിച്ചിഴച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കെകെ രമയുടെ കൈപിടിച്ച് തിരിച്ചു. ഭരണപക്ഷ എംഎല്‍എമാരായ സലാം, സചിന്‍ദേവ് എന്നിവരാണ് പ്രതിപക്ഷ അംഗങ്ങളെ ചവിട്ടിയത്. ഇത് കൗരവസഭയാണോ നിയമസഭായാണോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
'പെണ്‍കുട്ടി അക്രമത്തിനിരയായ വിഷയത്തില്‍ ഉത്തരം പറയാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത്. പട്ടാപ്പകല്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടിട്ടും ഗൗരവമുള്ള കാര്യമല്ലെന്നാണ് സ്പീകര്‍ പറയുന്നത്. പ്രതിപക്ഷം ഇല്ലെങ്കിലും സഭ നടക്കുമെന്നാണ് പറയുന്നത്. മോദി സര്‍കാര്‍ പാര്‍ലമെന്റില്‍ ചെയ്യുന്നതുപോലെയാണ് ഇവിടെയും. മുഖ്യമന്ത്രിയുടെ അഹങ്കാരം അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയിരിക്കുകയാണ്' എന്നും വിഡി സതീശന്‍ പറഞ്ഞു.
സ്പീകറുടെ ഓഫിസിനു മുന്നില്‍ ഇരുന്നു പ്രതിഷേധിച്ചവരെയാണ് വാച് ആന്‍ഡ് വാര്‍ഡ് ആക്രമിച്ചത്. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം. സ്പീകറെ തടയില്ലെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച അംഗങ്ങളെ വാച് ആന്‍ഡ് വാര്‍ഡിനെ വിട്ട് തല്ലിച്ചു. ക്രൂരമായി ചവിട്ടിക്കൂട്ടി.
ഇതിനു മുന്‍പും സഭയില്‍ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. നിയമസഭയിലും പുറത്തും ധിക്കാരപരമായ നിലപാടാണ് സര്‍കാര്‍ സ്വീകരിക്കുന്നത്. നിയമസഭ കൂടുമ്പോള്‍ സര്‍കാരിന് ഇഷ്ടമുള്ള കാര്യം ചര്‍ച ചെയ്യാനല്ല പ്രതിപക്ഷം വരുന്നത്. സ്ത്രീ പീഡന വിഷയം നിയമസഭയില്ലാതെ എവിടെ ഉന്നയിക്കുമെന്ന് വിഡി സതീശന്‍ ചോദിച്ചു.
'സ്പീകറെ ഭയപ്പെടുത്താന്‍ ശ്രമം നടക്കുന്നു. കുടുംബ അജന്‍ഡയാണ്, ഗൂഢാലോചനയാണ്. സ്പീകറെ അപകീര്‍ത്തിപ്പെടുത്തി, സ്പീകറെ വഷളാക്കി, പ്രതിപക്ഷത്തിന്റെ ടാര്‍ഗറ്റാക്കി, സര്‍കാരിനെ രക്ഷപ്പെടുത്താനാണ് ശ്രമം' എന്നും വിഡി സതീശന്‍ പറഞ്ഞു.
പോത്തന്‍കോടിനടുത്ത് ചേങ്കോട്ടുകോണത്ത് 16 വയസ്സുകാരിയെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോടിസിന് സ്പീകര്‍ അവതരണാനുമതി നിഷേധിച്ചിരുന്നു. അടിയന്തര സ്വഭാവം നോടിസിന് ഇല്ലാത്തതിനാല്‍ ആദ്യ സബ്മിഷനായി ഉമാ തോമസിന് വിഷയം ഉന്നയിക്കാമെന്നായിരുന്നു സ്പീകറുടെ പ്രതികരണം. പിന്നാലെ. 'നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുത്' എന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് സ്പീകറോടായി പറഞ്ഞു.
തുടര്‍ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീകര്‍ എഎന്‍ ശംസീറിന്റെ ഓഫിസ് ഉപരോധിച്ചു. വാച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം തിരുവഞ്ചൂരിനെ വാച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധത്തിനിടെ ടിജെ സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞുവീണു.
Keywords: VD Satheesan against Speaker AN Shamseer and Minister PA Mohammed Riyas, Thiruvananthapuram, News, Politics, Criticism, Assembly, Kerala.
'സംസ്ഥാനത്ത് ഒരു ദിവസം ശരാശരി 47 സ്ത്രീകളാണ് അതിക്രമത്തിന് ഇരയാകുന്നത്. ഇത് നിയമസഭയിലല്ലാതെ ഞങ്ങള്‍ എവിടെ പോയി പറയും. ഇത് കൗരവ സഭയാണോ, നിയമസഭയാണോ?. ഇതുപോലൊരു വിഷയം നിയമസഭയില്‍ പറ്റില്ലെങ്കില്‍ എന്തിനാണ് നിയമസഭ കൂടുന്നത്. അതിന് മറുപടി പറയാന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് സൗകര്യമില്ലെങ്കില്‍ അദ്ദേഹം എന്തിന് ആ കസേരയില്‍ ഇരിക്കുന്നു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണ്ടേ?' എന്നും സതീശന്‍ ചോദിച്ചു.
സഭയില്‍ ഭരണപക്ഷ അംഗങ്ങളും വാച് ആന്‍ഡ് വാര്‍ഡും നടത്തിയ അക്രമത്തില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പരുക്കേറ്റതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളായ സനീഷ് കുമാര്‍, എകെഎം അശ്‌റഫ്, ടിവി ഇബ്രാഹിം, കെകെ രമ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സനീഷ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ അംഗങ്ങളെ മര്‍ദിച്ച ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെയും വാച് ആന്‍ഡ് വാര്‍ഡിനെതിരെയും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ആറ് വാച് ആന്‍ഡ് വാര്‍ഡുകളാണ് കെകെ രമയെ വലിച്ചിഴച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കെകെ രമയുടെ കൈപിടിച്ച് തിരിച്ചു. ഭരണപക്ഷ എംഎല്‍എമാരായ സലാം, സചിന്‍ദേവ് എന്നിവരാണ് പ്രതിപക്ഷ അംഗങ്ങളെ ചവിട്ടിയത്. ഇത് കൗരവസഭയാണോ നിയമസഭായാണോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
'പെണ്‍കുട്ടി അക്രമത്തിനിരയായ വിഷയത്തില്‍ ഉത്തരം പറയാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത്. പട്ടാപ്പകല്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടിട്ടും ഗൗരവമുള്ള കാര്യമല്ലെന്നാണ് സ്പീകര്‍ പറയുന്നത്. പ്രതിപക്ഷം ഇല്ലെങ്കിലും സഭ നടക്കുമെന്നാണ് പറയുന്നത്. മോദി സര്‍കാര്‍ പാര്‍ലമെന്റില്‍ ചെയ്യുന്നതുപോലെയാണ് ഇവിടെയും. മുഖ്യമന്ത്രിയുടെ അഹങ്കാരം അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയിരിക്കുകയാണ്' എന്നും വിഡി സതീശന്‍ പറഞ്ഞു.
സ്പീകറുടെ ഓഫിസിനു മുന്നില്‍ ഇരുന്നു പ്രതിഷേധിച്ചവരെയാണ് വാച് ആന്‍ഡ് വാര്‍ഡ് ആക്രമിച്ചത്. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം. സ്പീകറെ തടയില്ലെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച അംഗങ്ങളെ വാച് ആന്‍ഡ് വാര്‍ഡിനെ വിട്ട് തല്ലിച്ചു. ക്രൂരമായി ചവിട്ടിക്കൂട്ടി.
ഇതിനു മുന്‍പും സഭയില്‍ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. നിയമസഭയിലും പുറത്തും ധിക്കാരപരമായ നിലപാടാണ് സര്‍കാര്‍ സ്വീകരിക്കുന്നത്. നിയമസഭ കൂടുമ്പോള്‍ സര്‍കാരിന് ഇഷ്ടമുള്ള കാര്യം ചര്‍ച ചെയ്യാനല്ല പ്രതിപക്ഷം വരുന്നത്. സ്ത്രീ പീഡന വിഷയം നിയമസഭയില്ലാതെ എവിടെ ഉന്നയിക്കുമെന്ന് വിഡി സതീശന്‍ ചോദിച്ചു.
'സ്പീകറെ ഭയപ്പെടുത്താന്‍ ശ്രമം നടക്കുന്നു. കുടുംബ അജന്‍ഡയാണ്, ഗൂഢാലോചനയാണ്. സ്പീകറെ അപകീര്‍ത്തിപ്പെടുത്തി, സ്പീകറെ വഷളാക്കി, പ്രതിപക്ഷത്തിന്റെ ടാര്‍ഗറ്റാക്കി, സര്‍കാരിനെ രക്ഷപ്പെടുത്താനാണ് ശ്രമം' എന്നും വിഡി സതീശന്‍ പറഞ്ഞു.
തുടര്‍ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീകര്‍ എഎന്‍ ശംസീറിന്റെ ഓഫിസ് ഉപരോധിച്ചു. വാച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം തിരുവഞ്ചൂരിനെ വാച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധത്തിനിടെ ടിജെ സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞുവീണു.
Keywords: VD Satheesan against Speaker AN Shamseer and Minister PA Mohammed Riyas, Thiruvananthapuram, News, Politics, Criticism, Assembly, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.