സിപിഎമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സതീശന്‍ ഉന്നയിച്ചത്. സഭയില്‍ താന്‍ സംസാരിക്കുമ്പോള്‍ ബഹളമുണ്ടാക്കാന്‍ 10 എംഎല്‍എമാരെ സിപിഎം ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
ബ്രഹ്‌മപുരം തീപ്പിടുത്തത്തില്‍ കൊച്ചി കോര്‍പറേഷന് ഹരിത ട്രൈബ്യൂണല്‍ 100 കോടി പിഴയീടാക്കിയത് ഉത്തരവാദികളില്‍ നിന്ന് ഈടാക്കണമെന്നും നികുതിപ്പണത്തില്‍ നിന്ന് ഈടാക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയമസഭയിലുണ്ടായ സംഘര്‍ഷത്തിനിടെ കൈയ്ക്ക് പരുക്കേറ്റ കെകെ രമയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനും സചിന്‍ദേവ് എംഎല്‍എയും രംഗത്തെത്തിയിരുന്നു. രമയുടെ കൈയ്ക്ക് പൊട്ടലില്ലെന്ന വിവരം പുറത്തുവന്നല്ലോ. പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
സചിന്‍ദേവ് എംഎല്‍എ സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സൈബര്‍ സെലിനും സ്പീകര്‍ക്കും കെകെ രമ പരാതി നല്‍കി. നിയമസഭയിലെ സംഘര്‍ഷത്തിനിടെ രമയ്ക്കുണ്ടായ പരുക്ക് വ്യാജമാണെന്നായിരുന്നു സചിന്‍ദേവ് എംഎല്‍എയുടെ പോസ്റ്റ്. സചിന്‍ദേവ് സമൂഹ മാധ്യമം വഴി അപമാനം ഉണ്ടാക്കുന്ന പോസ്റ്റുകള്‍ ഇട്ടതായി പരാതിയില്‍ പറയുന്നു. വിവിധ സമയങ്ങളിലുള്ള ഫോടോകള്‍ ചേര്‍ത്ത് തെറ്റായ വിവരങ്ങള്‍ കാണിച്ച് പ്രചാരണം നടത്തി. പോസ്റ്റ് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
Keywords: VD Satheesan against CPM on attacking KK Rema, Thiruvananthapuram, News, CPM, Allegation, Politics, UDF, Kerala.