Follow KVARTHA on Google news Follow Us!
ad

VD Satheesan | വരാപ്പുഴയിലെ പടക്ക സ്‌ഫോടനം: അപകടത്തില്‍പെട്ടവര്‍ക്ക് സഹായം നല്‍കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അഭ്യര്‍ഥിക്കുമെന്ന് പ്രതിപക്ഷ നേതാവ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Blast,Compensation,Chief Minister,Injured,Kerala,
കൊച്ചി: (www.kvartha.com) വരാപ്പുഴയിലെ പടക്ക സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് സഹായം നല്‍കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അഭ്യര്‍ഥിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Varapuzha explosion: Satheesan says government should bear treatment expenses, Kochi, News, Blast, Compensation, Chief Minister, Injured, Kerala

പ്രദേശത്തെ നൂറോളം വീടുകള്‍ക്ക് സ്‌ഫോടനത്തില്‍ നാശനഷ്ടമുണ്ടായി. നാശനഷ്ടം വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ വ്യാഴാഴ്ച വീടുകള്‍ ശുചീകരിച്ച് നല്‍കും. ആശുപത്രിയില്‍ കഴിയുന്നവരുടെ ചികിത്സാ ചിലവ് സര്‍കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് സ്‌ഫോടനം നടന്നത്. വെടിക്കോപ്പുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് തീപിടിക്കുകയായിരുന്നു. സംഭവത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റിരുന്നു.

Keywords: Varapuzha explosion: Satheesan says government should bear treatment expenses, Kochi, News, Blast, Compensation, Chief Minister, Injured, Kerala.

Post a Comment