Follow KVARTHA on Google news Follow Us!
ad

Booked | വരാപ്പുഴ സ്ഫോടനം; പടക്ക നിര്‍മാണം നടത്തിയത് നിയമ വിരുദ്ധമായെന്ന് എഫ്ഐആര്‍; ഉടമയെ പ്രതിയാക്കി മനഃപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്തു

Varapuzha explosion police takes case against firecracker shop owner#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കൊച്ചി: (www.kvartha.com) എറണാകുളം വരാപ്പുഴ സ്ഫോടനത്തില്‍ ഉടമയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ലൈസന്‍സ് ഇല്ലാതെയാണ് കെട്ടിടത്തില്‍ പടക്കങ്ങള്‍ സൂക്ഷിച്ചതെന്ന് വ്യക്തമായ സാഹചര്യത്തില്‍ വീട് വാടകക്കെടുത്ത ജാന്‍സനെതിരെ മനഃപൂര്‍വമായ നരഹത്യയ്ക്കാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. 

പടക്ക നിര്‍മാണം നടത്തിയത് നിയമ വിരുദ്ധമായെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പടക്കശാലയില്‍ അനുവദനീയമായ അളവിലും കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നും പടക്കം സൂക്ഷിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്നും എഫ്ഐആറില്‍ പറയുന്നു. 

പടക്കങ്ങള്‍ക്ക് പുറമേ മറ്റ് സ്‌ഫോഫോടകവസ്തുക്കളും വീട്ടില്‍ സൂക്ഷിച്ചിരുന്നോയെന്നതടക്കമുള്ള വിശദമായ പരിശോധയും നടക്കും. സ്‌ഫോടനത്തില്‍ പരുക്കേറ്റ ജാന്‍സന്‍ അടക്കം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മരിച്ച ഡേവിസിന്റെ മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കഴിഞ്ഞ ദിവസമാണ് വൈകീട്ടോടെയാണ് വരാപ്പുഴയില്‍ പടക്കശാലയില്‍ വന്‍ സ്ഫോടനം നടന്ന് ഒരാള്‍ മരിച്ചത്. സംഭവത്തില്‍ 7 പേര്‍ക്ക് പരുക്കേറ്റിരുന്നു. പൊള്ളലേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് ഡോക്ടേഴ്സ് പറയുന്നത്. സംഭവത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രദേശത്തെ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും അടക്കം കേടുപാട് സംഭവിച്ചിട്ടുണ്ട്. 

പ്രദേശവാസിയായ ജാന്‍സന്റ ഉടമസ്ഥതയിലാണ് പടക്കശാല. പരുക്ക് പറ്റിയവരില്‍ മൂന്ന് കുട്ടികളുമുണ്ട്. പടക്കനിര്‍മാണ ശാലയ്ക്ക് ലൈസന്‍സ് ഇല്ലെന്നും, തഹസില്‍ദാറോട് വിശദമായ റിപോര്‍ട് ആവശ്യപ്പെട്ടെന്നും സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ രേണു രാജ് പറഞ്ഞു. 

News,Kerala,State,Kochi,Case,Police,Local-News,Blast,Death, Varapuzha explosion police takes case against firecracker shop owner


വര്‍ഷങ്ങളായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനവാസ മേഖലയില്‍ പടക്കനിര്‍മാണശാല എങ്ങിനെ പ്രവര്‍ത്തിച്ചുവെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. സ്ഫോടനത്തില്‍ പ്രദേശത്തെ 50 ഓളം വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അതേസമയം, സ്ഫോടനത്തില്‍ മരിച്ച ഡേവിസിന്റെ പോസ്റ്റുമോര്‍ടം നടപടികള്‍ നടക്കും. കളമശേരി മെഡികല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ടം. സ്ഫോടനത്തില്‍ പരുക്കേറ്റ് ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലുള്ള ഒരു കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. 

Keywords: News,Kerala,State,Kochi,Case,Police,Local-News,Blast,Death, Varapuzha explosion police takes case against firecracker shop owner

Post a Comment