Follow KVARTHA on Google news Follow Us!
ad

KFC | ഇത് കോഴിയാണോ കാക്കയാണോ? കെ എഫ് സിക്കെതിരെ പരാതിയുമായി നടി വനിത വിജയകുമാര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,chennai,News,Complaint,Actress,Twitter,Food,National,
ചെന്നൈ: (www.kvartha.com) നടി വനിത വിജയകുമാര്‍ ട്വിറ്ററില്‍ പോസ്റ്റുചെയ്ത ഫോടോയും കുറിപ്പും വൈറല്‍. അന്താരാഷ്ട്ര ഭക്ഷണ ശൃംഖലയായ കെ എഫ് സിക്കെതിരെ നടി ഇട്ട പോസ്റ്റാണ് വൈറലായത്. ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലെ കെ എഫ് സിയില്‍ ഭക്ഷണം കഴിക്കാന്‍ പോയ തനിക്ക് ലഭിച്ച ചികന്‍ വളരെ ഗുണനിലവാരം കുറഞ്ഞതാണെന്നാണ് നടിയുടെ പരാതി.

വിമാനത്താവളത്തിലെ ഈ കെ എഫ് സി ഔട് ലെറ്റിലെ ഉപയോക്താക്കളോടുള്ള പെരുമാറ്റവും മോശമാണെന്ന് താരം പറയുന്നു. തനിക്ക് നല്‍കിയ ചികന്‍ കഷ്ണം വളരെ ചെറുതാണെന്നും, ഇത്രയും ചെറിയ കോഴിയെ ലോകം കണ്ടിട്ടുണ്ടോ എന്നും, ഇത് കോഴിയാണോ കാക്കയാണോ എന്നും വനിത ട്വീറ്റില്‍ ചോദിക്കുന്നുണ്ട്.

Vanitha Vijayakumar Thrashed KFC, Chennai, News, Complaint, Actress, Twitter, Food, National.

തനിക്ക് ലഭിച്ച ചികന്റെ ഫോടോകളും വനിത ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. വനിതയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ മറുപടിയുമായി കെ എഫ് സി രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം ഒരു അനുഭവം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കെ എഫ് സി ട്വിറ്ററില്‍ കുറിച്ചു.

Keywords: Vanitha Vijayakumar Thrashed KFC, Chennai, News, Complaint, Actress, Twitter, Food, National.

Post a Comment