Follow KVARTHA on Google news Follow Us!
ad

V Venu | ചീഫ് സെക്രടറി വിപി ജോയി ജൂലൈയില്‍ വിരമിക്കും; പകരം ചുമതല ഡോ. വി വേണുവിന് നല്‍കാന്‍ സാധ്യത

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Retirement,Politics,Kerala,
തിരുവനന്തപുരം: (www.kvartha.com) ചീഫ് സെക്രടറി വിപി ജോയി ജൂലൈയില്‍ വിരമിക്കും. പകരം ചുമതല നിലവിലെ ആഭ്യന്തര അഡി. ചീഫ് സെക്രടറി ഡോ. വി.വേണുവിന് നല്‍കാന്‍ സാധ്യത. വേണുവിനേക്കാള്‍ സീനിയോറിറ്റിയുള്ള, കേന്ദ്ര ഡെപ്യൂടേഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കേരളത്തിലേക്ക് മടങ്ങാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് തന്നെ ചുമതല നല്‍കാനുള്ള സാധ്യത കാണുന്നത്.

ധനകാര്യ സെക്രടറി രാജേഷ് കുമാര്‍ സിങ്ങിനാണ് സംസ്ഥാനത്തുള്ള ഉദ്യോഗസ്ഥരില്‍ വേണുവിനേക്കാള്‍ സീനിയോറിറ്റിയുള്ളത്. അടുത്തവര്‍ഷം നവംബര്‍ വരെ അദ്ദേഹത്തിന് സര്‍വീസുണ്ട്. വേണുവിന് ഓഗസ്റ്റ് വരെയും.

അടുത്ത വര്‍ഷം ജനുവരി വരെ സര്‍വീസുള്ള ഗ്യാനേഷ് കുമാര്‍ കേന്ദ്രസര്‍കാരില്‍ പാര്‍ലമെന്ററികാര്യ സെക്രടറിയാണ്. ഭരണപരിഷ്‌ക്കരണ അഡി. ചീഫ് സെക്രടറി ആശാ തോമസ് ഈ വര്‍ഷം ഏപ്രിലില്‍ വിരമിക്കും. മൂന്നു വര്‍ഷത്തിലധികം സര്‍വീസുള്ള മനോജ് ജോഷി കേന്ദ്രത്തില്‍ അര്‍ബന്‍ അഫയേഴ്‌സ് സെക്രടറിയാണ്. കേന്ദ്ര സഹകരണവകുപ്പില്‍ സെക്രടറിയായ ദേവേന്ദ്രകുമാര്‍ സിങ്ങിന്റെ കാലാവധി ഈ വര്‍ഷം ജൂണില്‍ അവസാനിക്കും.

V Venu likely next Chief Secretary of Kerala, Thiruvananthapuram, News, Retirement, Politics, Kerala

വിപി ജോയ് വിരമിച്ചാല്‍, കാബിനറ്റ് സെക്രടറിയറ്റ് (കോ ഓര്‍ഡിനേഷന്‍) സെക്രടറി അല്‍കേഷ് കുമാര്‍ ശര്‍മയ്ക്കും, ഇന്‍ഡ്യ ടൂറിസം സിഎംഡി കമല വര്‍ധന റാവുവിനും രണ്ടു മാസം ചീഫ് സെക്രടറി പദവി വഹിക്കാനുള്ള അവസരമുണ്ട്. വേണു ഉള്‍പ്പെടെയുള്ള ഈ മൂന്ന് ഉദ്യോഗസ്ഥരും 1990 ബാച് ഐഎഎസ് ഉദ്യോഗസ്ഥരാണ്. എന്നാല്‍, ഇരുവര്‍ക്കും സംസ്ഥാനത്തേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്നാണ് അറിയുന്നത്. 1990 ബാചിലെ ശാരദ മുരളീധരന് ഇനി രണ്ടു വര്‍ഷം സര്‍വീസുണ്ട്.

2021 മാര്‍ചിലാണ് സംസ്ഥാനത്തെ 47-ാമത് ചീഫ് സെക്രടറിയായി വിപി ജോയ് സ്ഥാനമേറ്റത്. കേന്ദ്ര കാബിനറ്റ് സെക്രടേറിയറ്റില്‍ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയുള്ള സെക്രടറിയായിരുന്നു. എറണാകുളം സ്വദേശിയാണ്.

Keywords: V Venu likely next Chief Secretary of Kerala, Thiruvananthapuram, News, Retirement, Politics, Kerala.

Post a Comment