Collided | നിരീക്ഷണ പറക്കലിനിടെ റഷ്യന്‍ യുദ്ധവിമാനം കരിങ്കടലിന് മുകളില്‍ യു എസ് ഡ്രോണുമായി കൂട്ടിയിടിച്ചു

 




ബ്രസല്‍സ്: (www.kvartha.com) റഷ്യന്‍ യുദ്ധവിമാനം യു എസ് ഡ്രോണുമായി കൂട്ടിയിടിച്ചു. കരിങ്കടലിന് മുകളില്‍ റഷ്യയുടെ സുഖോയ് യുദ്ധവിമാനം തങ്ങളുടെ ഡ്രോണുമായി കൂട്ടിയിടിച്ചതായി അമേരികന്‍ സൈന്യം അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ ഡ്രോണ്‍ പൂര്‍ണമായി തകര്‍ന്നതായി യു എസ് എയര്‍ഫോഴ്‌സ് ജെനറല്‍ ജെയിംസ് ഹെകര്‍ പറഞ്ഞു.

അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പതിവ് നിരീക്ഷണ പറക്കലിനിടെയാണ് എംക്യു -ഒമ്പത് ഡ്രോണില്‍ സുഖോയ് -27 യുദ്ധവിമാനം കൂട്ടിയിടിച്ചത്. റഷ്യ പ്രഫഷനല്‍ അല്ലാതെ, അപകടകരമായ രീതിയിലാണ് വിമാനം പറത്തിയതെന്ന് സംഭവത്തില്‍ അമേരിക ആരോപിച്ചു.  

Collided | നിരീക്ഷണ പറക്കലിനിടെ റഷ്യന്‍ യുദ്ധവിമാനം കരിങ്കടലിന് മുകളില്‍ യു എസ് ഡ്രോണുമായി കൂട്ടിയിടിച്ചു


എന്നാല്‍ യുഎസ് ഡ്രോണ്‍ നിയന്ത്രണം നഷ്ടപ്പെട്ട് പതിക്കുകയായിരുന്നുവെന്നാണ് റഷ്യയുടെ വാദം. റഷ്യയുടെ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് അറിയിച്ചു. 

എംക്യു ഡ്രോണുകള്‍ ഉയരത്തിലുള്ള നിരീക്ഷണത്തിനായി രൂപകല്‍പന ചെയ്ത വലിയ ആളില്ലാ വിമാനങ്ങളാണ്. യൂറോപിനും ഏഷ്യക്കും ഇടയിലാണ് കരിങ്കടല്‍. റഷ്യയും യുക്രൈനും കരിങ്കടലുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്.

Keywords:  News, World, USA, US Army, Drone, Russia, Flight, Top-Headlines, Latest-News, US Drone, Russia Jet Collide Over Black Sea: What We Know So Far
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia