Follow KVARTHA on Google news Follow Us!
ad

Died | അമേരിക്കയില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ 23 പേര്‍ മരിച്ചു

US: At least 23 people killed after powerful tornado sweeps through Mississippi, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
വാഷിംഗ്ടണ്‍: (ww.kvartha.com) തെക്കുകിഴക്കന്‍ അമേരിക്കയിലെ മിസിസിപ്പി സംസ്ഥാനത്തില്‍ വിനാശകരമായ ചുഴലിക്കാറ്റിലും ശക്തമായ ഇടിമിന്നലും 23 പേര്‍ മരിച്ചതായി പ്രാദേശിക, ഫെഡറല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഷാര്‍ക്കി, ഹംഫ്രീസ് കൗണ്ടികളില്‍ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
           
News, World, Top-Headlines, America, Died, Weather, USA, US: At least 23 people killed after powerful tornado sweeps through Mississippi.

സംസ്ഥാനത്തുടനീളം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഷാര്‍ക്കി കൗണ്ടിയില്‍ 13 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് ഇടിമിന്നലുണ്ടായത്, രാത്രി 8:50 ഓടെ ചുഴലിക്കാറ്റ് റിപ്പോര്‍ട്ട് ചെയ്തു.

കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് മിസിസിപ്പി പട്ടണമായ റോളിംഗ് ഫോര്‍ക്കിനെയാണ്.
ശീതകാല മാസങ്ങളില്‍ തെക്കന്‍ യുഎസില്‍ കൊടുങ്കാറ്റ് ആഞ്ഞുവീശാറുണ്ട്, മെക്‌സിക്കോ ഉള്‍ക്കടലില്‍ നിന്ന് ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ വായു ഉയര്‍ന്ന് തണുത്ത വായുവുമായി കൂട്ടിയിടിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

Keywords: News, World, Top-Headlines, America, Died, Weather, USA, US: At least 23 people killed after powerful tornado sweeps through Mississippi.
< !- START disable copy paste -->

Post a Comment