Follow KVARTHA on Google news Follow Us!
ad

UPI payments | യുപിഐ ഇടപാടിന് എല്ലാവരും ഫീസ് നല്‍കണോ? കിംവദന്തികളില്‍ വീണുപോകേണ്ടെന്ന് പേടിഎം സ്ഥാപകന്‍; പ്രതികരണം എന്‍പിസിഐയുടെ വിശദീകരണത്തിന് പിന്നാലെ

UPI payments from bank accounts, wallets: Don't fall for malicious rumours, tweets Paytm founder Vijay #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) യുപിഐ പേയ്മെന്റ് സംബന്ധിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) യുടെ സര്‍ക്കുലര്‍ ബുധനാഴ്ച രാവിലെ ഉപയോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. എന്‍പിസിഐ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച്, ഏപ്രില്‍ ഒന്ന് മുതല്‍, പിപിഐ വഴി യുപിഐ വഴി നടത്തുന്ന മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്ക് കമ്പനികള്‍ക്ക് ഇന്റര്‍ചേഞ്ച് ചാര്‍ജ് ചുമത്താമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഈ നിരക്ക് ഈടാക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
          
News, National, Top-Headlines, New Delhi, Bank, Banking, Finance, Cash, UPI, PAYTM, UPI Payments,  Vijay Shekhar Sharma, UPI payments from bank accounts, wallets: Don't fall for malicious rumours, tweets Paytm founder Vijay Shekhar Sharma after NPCI says this.

വൈകാതെ എന്‍പിസിഐ വാര്‍ത്താക്കുറിപ്പ് ഇറക്കുകയും വിശദീകരണം നല്‍കുകയും ചെയ്തതോടെ വിഷയം ചൂടുപിടിച്ചു. പിപിഐ മര്‍ച്ചന്റ് ഇടപാടുകള്‍ക്ക് മാത്രമേ ഇന്റര്‍ചേഞ്ച് ചാര്‍ജുകള്‍ ബാധകമാകൂ എന്ന് എന്‍പിസിഐ വ്യക്തമാക്കി. ഇതില്‍, സാധാരണ ഉപയോക്താവില്‍ നിന്ന് യാതൊരു നിരക്കും ഈടാക്കില്ല. കൂടാതെ, ബാങ്ക് അക്കൗണ്ടില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്കുള്ള യുപിഐ പേയ്മെന്റ് പൂര്‍ണമായും സൗജന്യമാണ്. 99.9 ശതമാനം ഇടപാടുകളും യുപിഐ അടിസ്ഥാനമാക്കിയുള്ള ആപ്പുകള്‍ വഴിയാണ് നടക്കുന്നത്. ഇതില്‍ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ട്. അതുവഴി പണമിടപാട് നടത്തുകയും ചെയ്യുന്നു. ഈ ഇടപാട് സാധാരണ ഉപയോക്താവിന് പൂര്‍ണമായും സൗജന്യമാണെന്ന് അധികൃതര്‍ വിശദീകരിച്ചു.

കുറച്ച് സമയത്തിന് ശേഷം, പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മയും ആശയക്കുഴപ്പം നീക്കാന്‍ രംഗത്തെത്തി. ബാങ്ക് അക്കൗണ്ടില്‍ നിന്നോ വാലറ്റില്‍ നിന്നോ യുപിഐ പേയ്മെന്റുകള്‍ നടത്തുന്നത് തികച്ചും സൗജന്യമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഉപഭോക്താക്കള്‍ക്ക് യുപിഐ വഴി പണമടയ്ക്കുന്നതിന് ചാര്‍ജ് ഈടാക്കില്ല. ഏതെങ്കിലും തരത്തിലുള്ള കിംവദന്തികള്‍ ഒഴിവാക്കണമെന്നും ശര്‍മ്മ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ആരാണ് പണം നല്‍കേണ്ടത്?

വാസ്തവത്തില്‍, ഇന്റര്‍ചേഞ്ച് ചാര്‍ജുകള്‍ ഈടാക്കാന്‍ എന്‍പിസിഐ ശുപാര്‍ശ ചെയ്തിരിക്കുന്നത് മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്ക് മാത്രമാണ്. അതായത്, മറ്റൊരാള്‍ക്ക് പണം അയയ്ക്കുന്നതിനോ കടയുടമയ്ക്ക് പണമടയ്ക്കുന്നതിനോ സാധാരണ ഉപയോക്താവ് ഒരു ചാര്‍ജും നല്‍കേണ്ടതില്ല. പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രുമെന്റ് (PPI) വഴി നടത്തുന്ന 2000 രൂപയ്ക്ക് മുകളിലുള്ള മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്കാണ് ഇന്റര്‍ചേഞ്ച് ചാര്‍ജ് ഈടാക്കാന്‍ എന്‍പിസിഐ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതായത് കാര്‍ഡ്, വാലറ്റ് തുടങ്ങിയവ വഴി നടത്തുന്ന പണമിടപാടുകള്‍ക്കുള്ളതാണ് ഈ നിരക്ക്.

Keywords: News, National, Top-Headlines, New Delhi, Bank, Banking, Finance, Cash, UPI, PAYTM, UPI Payments,  Vijay Shekhar Sharma, UPI payments from bank accounts, wallets: Don't fall for malicious rumours, tweets Paytm founder Vijay Shekhar Sharma after NPCI says this.
< !- START disable copy paste -->

Post a Comment