ആർക്കാണ് ബാധകമാവുക?
യുപിഐ സേവനം ഉപയോഗിക്കുന്ന എല്ലാവർക്കും പുതിയ ഫീസ് ബാധകമാകില്ല. പ്രീപെയ്ഡ് പേയ്‌മെന്റ് സംവിധാനങ്ങളായ കാർഡ്, വാലറ്റ് തുടങ്ങിയവ വഴി നടത്തുന്ന പണമിടപാടുകൾക്കാണ് ഇനി ഇന്റർചേഞ്ച് ഫീസ് ഏർപ്പെടുത്തുന്നത്. അതായത് അക്കൗണ്ടിൽ നിന്നും മുൻകൂറായി പണമടച്ച് ഉപയോഗിക്കുന്ന സംവിധാനങ്ങൾക്കായിരിക്കും അധിക നിരക്ക് നൽകേണ്ടത്. വ്യക്തികൾ തമ്മിലോ, വ്യക്തികളും കടക്കാരും തമ്മിലോ ഉള്ള ഇടപാടിന് ചാർജ് നൽകേണ്ടി വരില്ല. 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 1.1 ശതമാനം ചാർജ് നൽകേണ്ടിവരുമെന്ന് സർക്കുലർ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.
എൻപിസിഐ വ്യത്യസ്ത പ്രദേശങ്ങൾക്കായി വ്യത്യസ്ത ഇന്റർചേഞ്ച് ഫീസ് നിശ്ചയിച്ചിട്ടുണ്ട്. കാർഷിക, ടെലികോം മേഖലയിലാണ് ഏറ്റവും കുറഞ്ഞ ഇന്റർചേഞ്ച് ഫീസുള്ളത്. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം നടപ്പിലാക്കിയ ശേഷം, 2023 സെപ്റ്റംബർ 30-ന് മുമ്പ് എൻപിസിഐ ഇത് അവലോകനം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
Keywords: New Delhi, National, News, Transfer, Digital, Cash, Report, Top-Headlines, UPI merchant transactions over Rs 2,000 to carry charge from Apr 1.
< !- START disable copy paste -->