Dismissed | 'ബിന്‍ ലാദനോട് കടുത്ത ആരാധന'; സര്‍കാര്‍ ഓഫീസിനുള്ളില്‍ അല്‍ഖയ്ദ തലവന്റെ ചിത്രം സൂക്ഷിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട് യോഗി സര്‍കാര്‍; സസ്‌പെന്‍ഷന്‍ കത്ത് കിട്ടിയപ്പോള്‍ മേലുദ്യോഗസ്ഥനോട് അശ്ലീലഭാഷയില്‍ കയര്‍ത്തതായും റിപോര്‍ട്

 




ലക്‌നൗ: (www.kvartha.com) ഭീകരസംഘടനയായ അല്‍ഖയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ ചിത്രം സര്‍കാര്‍ ഓഫീസിനുള്ളില്‍ സൂക്ഷിച്ച ഉദ്യോഗസ്ഥനെ യോഗി സര്‍കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ഇലക്ട്രിസിറ്റി വകുപ്പില്‍ എസ്ഡിഒ ആയിരുന്ന രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് പിരിച്ചുവിട്ടത്. 

2022ലാണ് ഗൗതം തന്റെ ഓഫീസിനുള്ളില്‍ ലാദന്റെ ചിത്രം ഒട്ടിച്ച് വച്ചിരുന്നത്. സംഭവം വിവാദമായതോടെ ഗൗതമിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് വകുപ്പ് തല അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥനെ പിരിച്ച് വിടാന്‍ തീരുമാനമായത്.

രവീന്ദ്ര പ്രകാശ് ലാദനോടുള്ള ആരാധനയുടെ ഭാഗമായാണ് ചിത്രം തന്റെ ഓഫീസിനുള്ളില്‍ സൂക്ഷിച്ചതെന്നാണ് അന്വേഷണ റിപോര്‍ടിലെ കണ്ടെത്തല്‍. അന്വേഷണ റിപോര്‍ടിന് പിന്നാലെ രവീന്ദ്ര പ്രകാശ് ഗൗതമിനെ പിരിച്ചുവിടാന്‍ കഴിഞ്ഞ തിങ്കളാഴ്ച യുപിപിസിഎല്‍ ചെയര്‍മാന്‍ എം ദേവരാജ് ഉത്തരവിടുകയായിരുന്നു. 

2022 ജൂണില്‍ ആണ് രവീന്ദ്ര പ്രകാശിന്റെ ഓഫസിനുള്ളില്‍ ബിന്‍ ലാദന്റെ ഫോടോ കണ്ടെത്തിയത്. ഫറൂഖാബാദ് ജില്ലയിലെ കായംഗഞ്ച് സബ്ഡിവിഷന്‍-II ഓഫീസില്‍ ജോലി നോക്കുമ്പോഴായിരുന്നു സംഭവം.

എന്നാല്‍, സംഭവത്തില്‍ മാപ്പ് പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞെങ്കിലും ഗൗതം മാപ്പ് പറയാന്‍ വിസമ്മതിച്ചു. ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം  ഇല്ലാതാക്കരുതെന്നുമായിരുന്നു ഗൗതമിന്റെ പ്രതികരണം. തന്റെ പ്രവൃത്തിയെ ന്യായീകരിച്ച ഗൗതം 9/11 സംഭവത്തോടെയാണ് താന്‍ ലാദന്റെ ആരാധകനായതെന്നാണ് വിശദീകരണം നല്‍കിയത്. 

Dismissed | 'ബിന്‍ ലാദനോട് കടുത്ത ആരാധന'; സര്‍കാര്‍ ഓഫീസിനുള്ളില്‍ അല്‍ഖയ്ദ തലവന്റെ ചിത്രം സൂക്ഷിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട് യോഗി സര്‍കാര്‍; സസ്‌പെന്‍ഷന്‍ കത്ത് കിട്ടിയപ്പോള്‍ മേലുദ്യോഗസ്ഥനോട് അശ്ലീലഭാഷയില്‍ കയര്‍ത്തതായും റിപോര്‍ട്


മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ കൊലപ്പെടുത്തിയതിനെയും ന്യായീകരിച്ച് തന്റെ വാദങ്ങളാണ് ശരിയെന്ന് ആവര്‍ത്തിച്ചു. ഇതിന് പിന്നാലെയാണ് രവീന്ദ്ര  പ്രകാശിനെതിരെ വകുപ്പുതല റിപോര്‍ട് സമര്‍പിച്ചത്. തുടര്‍ന്ന് യുപിപിസിഎല്‍ ചെയര്‍മാന്‍ ഇയാളെ പുറത്താക്കി ഉത്തരവിറക്കിയത്.

അതേസമയം, സസ്‌പെന്‍ഷന്‍ കത്ത് നല്‍കിയപ്പോള്‍ രവീന്ദ്ര ഗൗതം എംഡിയോട് കത്തിലൂടെ അശ്ലീലഭാഷയില്‍ സംസാരിച്ചുവെന്നും റിപോര്‍ടുണ്ട്.

Keywords:  News, National, India, Lucknow, Suspension, Yogi Adityanath, KSEB, UP power department officer dismissed for putting up picture of ‘idol’ Osama bin Laden in his office
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia