Follow KVARTHA on Google news Follow Us!
ad

SC Verdict | പണത്തോടുള്ള അടങ്ങാത്ത അത്യാഗ്രഹമാണ് അഴിമതിയെ കാന്‍സര്‍ പോലെ വളര്‍ത്തിയതെന്ന് സുപ്രീം കോടതി; കോടതികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം

Unsatiated Greed For Wealth Has Facilitated Corruption To Develop Like Cancer: SC, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) പണത്തോടുള്ള അടങ്ങാത്ത അത്യാഗ്രഹമാണ് അഴിമതിയെ കാന്‍സര്‍ പോലെ വളരാന്‍ സഹായിച്ചതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അഴിമതിയോട് ഒട്ടും സഹിഷ്ണുത കാണിക്കാതിരിക്കാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഭരണഘടനാ കോടതികള്‍ക്ക് കടമയുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കാനുള്ള ഭരണഘടനയുടെ ആമുഖത്തിലെ വാഗ്ദാനങ്ങള്‍ കൈവരിക്കുന്നതില്‍ അഴിമതി പ്രധാന തടസമാണെന്ന് സുപ്രീം കോടതി പറഞ്ഞു.
               
Latest-News, National, Top-Headlines, Corruption, Supreme Court of India, Verdict, Court, Court Order, New Delhi, Unsatiated Greed For Wealth Has Facilitated Corruption To Develop Like Cancer: SC.

അനധികൃത സ്വത്ത് സമ്പാദനത്തിന് മുന്‍ സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി അമന്‍ സിങ്ങിനും ഭാര്യയ്ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയ ഛത്തീസ്ഗഡ് ഹൈകോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ടും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തിയത്.

അഴിമതി അസ്വാസ്ഥ്യമാണ്, അതിന്റെ സാന്നിധ്യം ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യാപിക്കുന്നു. ഇത് ഭരണത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല, അത് ഒരാളുടെ ജീവിതരീതിയായി മാറിയെന്ന് സങ്കടകരമെന്ന് ഉത്തരവാദിത്തമുള്ള പൗരന്മാര്‍ പറയുന്നു. നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ മനസില്‍ കരുതിയ ഉന്നതമായ ആദര്‍ശങ്ങള്‍ പിന്തുടരുന്നതില്‍ ക്രമാനുഗതമായ വീഴ്ച സംഭവിക്കുന്നതും സമൂഹത്തിലെ ധാര്‍മ്മിക മൂല്യങ്ങള്‍ അതിവേഗം അധഃപതിക്കുന്നതും മുഴുവന്‍ സമൂഹത്തിനും ലജ്ജാകരമായ കാര്യമാണെന്നും സുപ്രീം കോടതി പറഞ്ഞു.

കോടതി വിധിയില്‍ ഹിന്ദുമതത്തെയും പരാമര്‍ശിച്ചു. അഴിമതിയുടെ വേരുകള്‍ കണ്ടെത്താന്‍ വലിയ ചര്‍ച്ചകള്‍ ആവശ്യമില്ല. ഹിന്ദുമതത്തിലെ ഏഴ് പാപങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന 'അത്യാഗ്രഹം' അതിന്റെ സ്വാധീനത്തില്‍ പ്രബലമാണ്. സത്യത്തില്‍ പണത്തോടുള്ള അടങ്ങാത്ത അത്യാഗ്രഹമാണ് അഴിമതിയെ കാന്‍സര്‍ പോലെ വളരാന്‍ സഹായിച്ചതെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

Keywords: Latest-News, National, Top-Headlines, Corruption, Supreme Court of India, Verdict, Court, Court Order, New Delhi, Unsatiated Greed For Wealth Has Facilitated Corruption To Develop Like Cancer: SC.
< !- START disable copy paste -->

Post a Comment