Follow KVARTHA on Google news Follow Us!
ad

Unni Mukundan | ആശുപത്രിയില്‍ കഴിയുന്ന നടന്‍ ബാലയെ സന്ദര്‍ശിച്ച് ഉണ്ണി മുകുന്ദന്‍; സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല, വേണ്ട എല്ലാവിധ ചികിത്സയും ലഭ്യമാക്കുന്നുണ്ടെന്നും താരം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Cine Actor,hospital,Treatment,Visit,Doctor,Kerala,
കൊച്ചി: (www.kvartha.com) അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയെ സന്ദര്‍ശിച്ച് ഉണ്ണി മുകുന്ദന്‍. ബാലയോട് സംസാരിച്ചുവെന്നും പൂര്‍ണ ബോധവാനാണെന്നും താരം പറഞ്ഞു. ബാല പൂര്‍ണ ബോധവാനാണ്. സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. ഡോക്ടര്‍മാരുമായും ഞങ്ങള്‍ സംസാരിച്ചു. വേണ്ട എല്ലാവിധ ചികിത്സയും ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Unni Mukundan visits Bala in hospital, updates actor’s health condition, Kochi, News, Cine Actor, Hospital, Treatment, Visit, Doctor, Kerala

പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന മോശമായിട്ടുള്ള വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവും ഇല്ലെന്നും താരം പറഞ്ഞു. നിര്‍മാതാവ് എന്‍എം ബാദുശ, സ്വരാജ്, വിഷ്ണു മോഹന്‍, വിപിന്‍ എന്നിവരും ആശുപത്രിയിലുണ്ട്. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ചെന്നൈയില്‍ നിന്ന് തിരിച്ചിട്ടുണ്ട്.

ബാലയെ കണ്ട വിവരം നേരത്തെ എന്‍എം ബാദുശയും ഫേസ്ബുകില്‍ പങ്കുവച്ചിരുന്നു. മകളെ കാണണമെന്ന് ബാല ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Keywords: Unni Mukundan visits Bala in hospital, updates actor’s health condition, Kochi, News, Cine Actor, Hospital, Treatment, Visit, Doctor, Kerala.

Post a Comment