Follow KVARTHA on Google news Follow Us!
ad

Pegasus Issue | 'ഇന്‍ഡ്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുന്നു'; പെഗാസെസ് ഉപയോഗിച്ച് സര്‍കാര്‍ തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് രാഹുല്‍ഗാന്ധി; ആരോപണത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

Union Minister Anurag Singh Thakur hits out at Rahul Gandhi for raking up Pegasus issue again#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) പെഗാസെസ് ഉപയോഗിച്ച് തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം തള്ളി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണം ഉന്നയിക്കുന്ന രാഹുല്‍ എന്തുകൊണ്ട് ഫോണ്‍ അന്വേഷണത്തിനായി കൈമാറിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ തിരിച്ചടിച്ചു. 

തന്റേതടക്കം രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചാര സോഫ്റ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍കാര്‍ ചോര്‍ത്തിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ്. ഇന്‍ഡ്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

News,National,India,New Delhi,Politics,Congress,Rahul Gandhi,Union minister,Criticism,Allegation,Top-Headlines,Latest-News,Politicalparty, Union Minister Anurag Singh Thakur hits out at Rahul Gandhi for raking up Pegasus issue again


ചാര സോഫ്റ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍കാര്‍ പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയുമാണ്. ഫോണ്‍ സംഭാഷണം റെകോര്‍ഡ് ചെയ്യുന്നുണ്ടെന്നും, കരുതലോടെ സംസാരിക്കണമെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തനിക്ക്  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ വെളിപ്പെടുത്തി. ന്യൂനപക്ഷങ്ങളും, ദളിതരും ഇന്‍ഡ്യയില്‍ ആക്രമിക്കപ്പെടുന്നുവെന്നും, ജുഡീഷ്യറിയും മാധ്യമങ്ങളും സര്‍കാര്‍ നിയന്ത്രണത്തിലാണെന്നും രാഹുല്‍ ആരോപിച്ചു. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ കേന്ദ്ര സര്‍കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്.  

എന്നാല്‍ രാഹുലിന്റെ വാക്കുകള്‍ക്ക് ഇന്‍ഡ്യയില്‍ പോലും വിലയില്ലെന്ന് തിരിച്ചടിച്ച് സര്‍കാര്‍ പ്രതിരോധമുയര്‍ത്തി. പെഗാസെസ് അന്വേഷണത്തോട് രാഹുല്‍ സഹകരിക്കാത്തതെന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ചോദിച്ചു. ജി 20 ഉച്ചകോടിയിലേക്ക് രാജ്യം നീങ്ങുമ്പോഴാണ് കേന്ദ്രസര്‍കാരിനെതിരായ രാഹുലിന്റെ ആക്രമണം.

Keywords: News,National,India,New Delhi,Politics,Congress,Rahul Gandhi,Union minister,Criticism,Allegation,Top-Headlines,Latest-News,Politicalparty, Union Minister Anurag Singh Thakur hits out at Rahul Gandhi for raking up Pegasus issue again

Post a Comment