Follow KVARTHA on Google news Follow Us!
ad

Amit Shah | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 12ന് തൃശ്ശൂരിലെത്തുന്നു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,BJP,Visit,Minister,Kerala,
തിരുവനന്തപുരം: (www.kvartha.com) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 12ന് തൃശ്ശൂരിലെത്തുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചിന് നടക്കേണ്ട അമിത് ഷായുടെ തൃശ്ശൂര്‍ സന്ദര്‍ശനമാണ് 12 ലേക്ക് മാറ്റിയതെന്നും സുരേന്ദ്രന്‍ അറിയിച്ചു. തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും.

Union Home Minister Amit Shah will reach Thrissur on 12th, Thiruvananthapuram, News, BJP, Visit, Minister, Kerala,

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ അവിടുത്തെ മന്ത്രിസഭാ രൂപീകരണ ചര്‍ചകള്‍ക്ക് അമിത് ഷായാണ് നേതൃത്വം കൊടുക്കുന്നത്. അതിനാലാണ് മാര്‍ച് അഞ്ചാം തീയതി തൃശൂരില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കിയത് എന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Keywords: Union Home Minister Amit Shah will reach Thrissur on 12th, Thiruvananthapuram, News, BJP, Visit, Minister, Kerala.

Post a Comment