Complaint | എയര്‍ ഇന്‍ഡ്യയെ എയറില്‍ കയറ്റി യുഎന്‍ നയതന്ത്രജ്ഞന്‍; 'വലിയ പരസ്യങ്ങളൊക്കെ നല്‍കും, എന്നാല്‍ തകര്‍ന്ന സീറ്റും പാറ്റകളും'; ചിത്രങ്ങള്‍ സഹിതം വിമാനകംപനിയുടെ സേവനത്തിന് വിമര്‍ശനം

 




ന്യൂഡെല്‍ഹി: (www.kvartha.com) ചിത്രങ്ങള്‍ സഹിതം എയര്‍ ഇന്‍ഡ്യയുടെ സേവനത്തിനെ വിമര്‍ശിച്ച് യുഎന്‍ നയതന്ത്രജ്ഞന്‍. ന്യൂയോര്‍കില്‍ നിന്ന് ന്യൂഡെല്‍ഹിയിലേക്കുള്ള യാത്രയെ കുറിച്ചാണ് യുഎന്‍ ഉദ്യോഗസ്ഥന്‍ തന്റെ ട്വിറ്റര്‍ അകൗണ്ടില്‍ കുറിച്ചത്. വിമാനത്തിലെ പാറ്റകളെ കുറിച്ചും തകര്‍ന്ന സീറ്റുകളെ കുറിച്ചുമാണ് അദ്ദേഹം വിമര്‍ശിച്ചത്.

വിമാനകംപനികള്‍ തങ്ങളുടെ സേവനങ്ങളെ കുറിച്ച് വലിയ പരസ്യങ്ങളൊക്കെ നല്‍കും. എന്നാല്‍ പരസ്യത്തിലുള്ളത് പോലെയാകില്ല പലപ്പോഴും കാര്യങ്ങള്‍. ചിലരൊക്കെ പരാതിപ്പെടും. എന്നാല്‍ കൂടുതല്‍ പേരും പരാതി പറയാന്‍ മെനക്കെടാറില്ലെന്നതാണ് സത്യം. 

വിമാനത്തിലെ പാറ്റകളെ കുറിച്ചും തകര്‍ന്ന സീറ്റുകളെ കുറിച്ചും എഴുതുകയും തെളിവിനായി അദ്ദേഹം ചില ചിത്രങ്ങളും ഒപ്പം പങ്കുവച്ചു. 'ഒരു യുഎന്‍ നയതന്ത്രജ്ഞന്‍ എന്ന നിലയില്‍, ഞാന്‍ ലോകമെമ്പാടും പറന്നു, പക്ഷേ എയര്‍ ഇന്‍ഡ്യ 102 ജെഎഫ്കെ ഡെല്‍ഹിയിലേക്കുള്ള യാത്രയാണ് എന്റെ ഏറ്റവും മോശം വിമാനയാത്രാ അനുഭവം: തകര്‍ന്ന സീറ്റുകള്‍, വിനോദം , കോള്‍ ബട്ടണുകള്‍ , വായന , ലൈറ്റുകള്‍, പാറ്റകള്‍! വിഷം സ്‌പ്രേ. കസ്റ്റമര്‍ കെയറിനോടുള്ള അവഗണന!' കൂടെ എയര്‍ ഇന്‍ഡ്യയ്ക്കും ടാറ്റാ ഗ്രൂപിനും ടാഗ് ചെയ്ത അദ്ദേഹം #airtravelnightmare എന്ന ഹാഷ്ടാഗും ഉപയോഗിച്ചു. @Gurpreet13hee13 എന്ന ട്വിറ്റര്‍ അകൗണ്ടില്‍ നിന്നായിരുന്നു ട്വീറ്റ്. 

യുഎന്‍ നയതന്ത്രജ്ഞനാണ് എയര്‍ ഇന്‍ഡ്യയെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പരാതി പങ്കുവച്ച് രംഗത്തെത്തിയത്. ഇതോടെ സേവനങ്ങളുടെ ഗുണമേന്മക്കുറവിനെ ചൊല്ലി എയര്‍ ഇന്‍ഡ്യ വീണ്ടും എയറിലായി. അദ്ദേഹം യുഎന്‍ ചീഫ് റിസ്‌ക് ഓഫീസര്‍ എന്നാണ് ട്വിറ്ററില്‍ സ്വയം അടയാളപ്പെടുത്തിയത്. 

Complaint | എയര്‍ ഇന്‍ഡ്യയെ എയറില്‍ കയറ്റി യുഎന്‍ നയതന്ത്രജ്ഞന്‍; 'വലിയ പരസ്യങ്ങളൊക്കെ നല്‍കും, എന്നാല്‍ തകര്‍ന്ന സീറ്റും പാറ്റകളും'; ചിത്രങ്ങള്‍ സഹിതം വിമാനകംപനിയുടെ സേവനത്തിന് വിമര്‍ശനം


ഗൂര്‍പ്രീതിന്റെ ട്വീറ്റ് ഇതിനകം അറുപത്തിയൊമ്പതിനായിരം പേര്‍ കണ്ടുകഴിഞ്ഞു. ഗുര്‍പ്രീതിന്റെ ട്വീറ്റോടെ നിരവധി പേരാണ് എയര്‍ ഇന്‍ഡ്യയ്‌ക്കെതിരെ കമന്റില്‍ പരാതിയുമായി രംഗത്തെത്തിയത്. വിനോദം, മോശം ഭക്ഷണം, തകര്‍ന്ന സീറ്റുകള്‍, ഓവര്‍ഹെഡ് ലഗേജ് എന്നിവയും പിന്നെ ഡെല്‍ഹി വിമാനത്താവളത്തില്‍ ഹാര്‍ഡ് ലാന്‍ഡിംഗും ഇല്ലെന്നുമുള്ള പരാതികള്‍ ഉയര്‍ന്നു. 

എയര്‍ ഇന്‍ഡ്യ സേവനങ്ങളും ഭക്ഷണവും മെച്ചപ്പെടുത്തണം. അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫ്‌ലൈറ്റ് യാത്രക്കാര്‍ക്ക് നിങ്ങള്‍ മീഡിയ പോലുള്ള കുറച്ച് വിനോദമെങ്കിലും നല്‍കണം. വിമാനത്തില്‍ സ്ഥലവും പോരാ തുടങ്ങിയ നിര്‍ദേശങ്ങളും പലരും പങ്കുവച്ചു.

Keywords:  News, National, New Delhi, Flight, Air India, Criticism, UN, Twitter, UN diplomat complains of broken seats, cockroaches on US-Delhi Air India flight
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia