Follow KVARTHA on Google news Follow Us!
ad

Accused Killed | കൊലക്കേസ് പ്രതിയെ പട്ടാപ്പകല്‍ വെടിവച്ച് കൊന്ന് യുപി പൊലീസ്; ദൃശ്യങ്ങള്‍ പുറത്ത്

Umesh Pal Murder: Accused Killed in Police Encounter in Prayagraj's Kaundhiyara#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ലക്‌നൗ: (www.kvartha.com) കൊലക്കേസ് പ്രതിയെ പട്ടാപ്പകല്‍ യുപി പൊലീസ് വെടിവച്ച് കൊന്നു. ഉത്തര്‍പ്രദേശില്‍ പ്രയാഗ്രാജിനു സമീപം കൗധിയാര മേഖലയിലാണ് സംഭവം. ഉമേഷ്പാല്‍ കൊലക്കേസ് പ്രതി വിജയ് ചൗധരി എന്ന ഉസ്മാന്‍ ആണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 

ഉസ്മാന്റെ മരണം പ്രയാഗ്രാജ് പൊലീസ് കമിഷണര്‍ രമിത് ശര്‍മ സ്ഥിരീകരിച്ചു. വെടിയേറ്റ ഉസ്മാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് വിവരം. പുലര്‍ചെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.  

ബിഎസ്പി എംഎല്‍എയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാല്‍. ഫെബ്രുവരി 24നാണ് ഉമേഷ് പാലിനെയും ഒരു സംഘം പട്ടാപ്പകല്‍ കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഈ കേസിലെ മുഖ്യപ്രതിയായിരുന്നു ഉസ്മാന്‍. തുടര്‍ന്ന് ഉസ്മാനെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
       
News,National,India,Lucknow,Uttar Pradesh,Crime,Shot,Killed,Police, Politics,party,Top-Headlines, Umesh Pal Murder: Accused Killed in Police Encounter in Prayagraj's Kaundhiyara

                  
2005ല്‍ രാജുപാല്‍ കൊല്ലപ്പെട്ട കേസില്‍ പ്രധാന സാക്ഷിയായ ഉമേഷ് പാലും ഇയാളുടെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് നിഷാദും വീടിന് പുറത്തുവച്ചാണ് വെടിയേറ്റ് മരിച്ചത്. ഉമേഷ് പാലിന്റെ കൊലപാതകത്തില്‍ ഉള്‍പെട്ട അഞ്ചുപേരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് യുപി പൊലീസ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. 

ഉമേഷ് പാലിന്റെ ഭാര്യ ജയപാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ അതിഖ് അഹ് മദ്, സഹോദരന്‍ അശ്റഫ്, ഭാര്യ ശൈസ്ത പര്‍വീണ്‍, രണ്ട് ആണ്‍മക്കള്‍, സഹായികളായ ഗുഡ്ഡു മുസ്ലിം, ഗുലാം എന്നിവര്‍ക്കും മറ്റ് ഒന്‍പത് പേര്‍ക്കുമെതിരെ ധൂമംഗഞ്ച് പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ രാജുപാല്‍ വധക്കേസിലെ മുഖ്യപ്രതി കൂടിയ അതിഖ് അഹ് മദ് നിലവില്‍ ഗുജറാത് ജയിലിലാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News,National,India,Lucknow,Uttar Pradesh,Crime,Shot,Killed,Police, Politics,party,Top-Headlines, Umesh Pal Murder: Accused Killed in Police Encounter in Prayagraj's Kaundhiyara

Post a Comment