Follow KVARTHA on Google news Follow Us!
ad

Putin | മരിയുപോളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി റഷ്യന്‍ പ്രസിഡന്റ് വ് ളാദിമിര്‍ പുടിന്‍; കാറില്‍ സഞ്ചരിക്കുന്നതും ഗ്രാമീണരുമായി സംവദിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത്

#ഇന്നത്തെ വാര്‍ത്തകള്‍,#ലോക വാര്‍ത്തകള്‍,Ukraine,Russia,Gun Battle,Visit,Helicopter,Trending,Media,Report,World,
കിയവ്: (www.kvartha.com) റഷ്യന്‍ സൈന്യം പിടിച്ചെടുത്ത യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. അധിനിവേശം ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായാണ് റഷ്യന്‍ പ്രസിഡന്റ് യുക്രൈന്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ മേയ് മുതല്‍ മരിയുപോള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്.

ഹെലികോപ്ടറിലാണ് പുടിന്‍ എത്തിയതെന്നും തുടര്‍ന്ന് നിരവധി ജില്ലകളില്‍ സന്ദര്‍ശനം നടത്തിയെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട് ചെയ്തു. നഗരത്തിലൂടെ പുടിന്‍ കാറില്‍ സഞ്ചരിക്കുന്നതും ഗ്രാമീണരുമായി സംവദിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടായിരുന്നു സന്ദര്‍ശനമെന്ന് ക്രെംലിന്‍ വ്യക്തമാക്കി. യുദ്ധ കുറ്റങ്ങളുടെ പേരില്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കഴിഞ്ഞദിവസമാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് സന്ദര്‍ശനം.

Ukraine war: Putin pays visit to occupied Mariupol, state media reports, Ukraine, Russia, Gun Battle, Visit, Helicopter, Trending, Media, Report, World

ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടം നടന്ന നഗരങ്ങളിലൊന്നാണ് റഷ്യയോട് ചേര്‍ന്നുള്ള ഡോണ്‍ട്‌സ്‌ക് മേഖലയിലെ മരിയുപോള്‍. 20,000ത്തോളം പേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുക്രൈന്‍ അധികൃതര്‍ പറയുന്നത്.

90 ശതമാനം കെട്ടിടങ്ങളും തകര്‍ന്നുവെന്നും മൂന്നര ലക്ഷത്തോളം ജനങ്ങള്‍ക്ക് പലായനം ചെയ്യേണ്ടിവന്നു എന്നുമാണ് കണക്ക്. തകര്‍ന്ന മേഖലയില്‍ റഷ്യ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. ശനിയാഴ്ച പുടിന്‍ ക്രൈമിയ മേഖലയിലും സന്ദര്‍ശനം നടത്തിയിരുന്നു. യുക്രൈനില്‍ നിന്ന് ഒമ്പതുവര്‍ഷം മുമ്പ് റഷ്യയോട് കൂട്ടിച്ചേര്‍ത്ത തന്ത്രപ്രധാനമായ തീരനഗരമാണ് ക്രൈമിയ.

Keywords: Ukraine war: Putin pays visit to occupied Mariupol, state media reports, Ukraine, Russia, Gun Battle, Visit, Helicopter, Trending, Media, Report, World.

Post a Comment