ഇന്‍ഡ്യന്‍ എം ബി ബി എസ് പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും തിയറി പരീക്ഷ എന്നും തിരഞ്ഞെടുത്ത സര്‍കാര്‍ മെഡികല്‍ കോളജുകളിലാണ് പ്രാക്ടികല്‍ നടത്തുക എന്നും സര്‍കാര്‍ വ്യക്തമാക്കി. ഈ രണ്ട് പരീക്ഷകളും വിജയിച്ച വിദ്യാര്‍ഥികള്‍ രണ്ട് വര്‍ഷ നിര്‍ബന്ധിത ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കണമെന്നും സര്‍കാര്‍ അറിയിച്ചു.
ഇന്‍ഡ്യക്കാരായ നിരവധി വിദ്യാര്‍ഥികളാണ് യുക്രൈനില്‍ എം ബി ബി എസ് പഠിതാക്കളായി ഉണ്ടായിരുന്നത്. റഷ്യന്‍ അധിനിവേശത്തോടെ ഇവരുടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് വരാന്‍ നിര്‍ബന്ധിതരായി. യുദ്ധത്തെ തുടര്‍ന്ന് സ്വന്തം നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
Keywords: Ukraine-returned medical students to get a chance to clear MBBS exam, Centre tells SC, New Delhi, News, Education, Ukraine, Students, Examination, Supreme Court of India, National.