അബൂദബി: (www.kvartha.com) മലയാളി യുവാവ് അബൂദബിയില്‍ നിര്യാതനായി. തൃശൂര്‍ പാവറട്ടി വന്മേനാട് ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന വൈശ്യം വീട്ടില്‍ സൈഫുദ്ദീന്‍ (39) ആണ് മരിച്ചത്. കഴിഞ്ഞ 16 വര്‍ഷമായി ലുലു ഗ്രൂപിന്റെ സുരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു സൈഫുദ്ദീന്‍.
ഏതാനും ആഴ്ചകളായി അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വന്മേനാട് വൈശ്യം വീട്ടില്‍ മണക്കോത്ത് അബൂബകറാണ് പിതാവ്. മാതാവ് - സുബൈദ. ഭാര്യ - ശഹീന. മകന്‍ - സയാന്‍. സഹോദരങ്ങള്‍ - അലി, ഫാറൂഖ്, ബല്‍ഖീസ്.
Keywords: News, World, international, Abu Dhabi, Death, Obituary, Treatment, Dead Body, UAE: Malayali expat who was under treatment in hospital died