Follow KVARTHA on Google news Follow Us!
ad

Fire Force | ഇരുചക്രവാഹനങ്ങള്‍ മറിയുന്നത് പതിവായതോടെ റോഡ് സോപിട്ട് കഴുകി അഗ്‌നിരക്ഷാസേന!

Two wheeler skid accident; Fire force washed the road #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


പത്തനംതിട്ട: (www.kvartha.com) റാന്നി സംസ്ഥാനപാതയില്‍ തോട്ടമണ്‍ ക്ഷേത്രത്തിന് സമീപമുള്ള വളവില്‍ ഇരുചക്രവാഹനങ്ങള്‍ മറിയുന്നത് പതിവായതോടെ റോഡ് തേച്ചു കഴുകി അഗ്‌നിരക്ഷാസേന. ചൊവ്വാഴ്ച അഞ്ചും ബുധനാഴ്ച രണ്ടും ഇരുചക്രവാഹനങ്ങള്‍ ഇവിടെ മറിഞ്ഞു. തുടര്‍ന്ന് രണ്ടു ദിവസങ്ങളിലും അഗ്‌നിരക്ഷാസേനയെത്തി റോഡ് സോപിട്ട് കഴുകുകയായിരുന്നു.

റോഡില്‍ പരന്ന ഓയിലില്‍ തെന്നിയാണ് തുടര്‍ച്ചയായി ഇരുചക്ര വാഹനങ്ങള്‍ മറിഞ്ഞത്. അപകടത്തില്‍പെട്ടവരൊക്കെ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ തോട്ടമണ്‍ ക്ഷേത്രത്തിനും എസ് ബി ഐ പടിക്കും ഇടയിലെ വളവിലാണ് അപകട  പരമ്പര അരങ്ങേറിയത്. 

തുടരെ ഇരുചക്രവാഹനങ്ങള്‍ മറിയുകയായിരുന്നുവെന്ന് സമീപത്തുള്ള കച്ചവടക്കാര്‍ പറഞ്ഞു. വീഴുന്ന ഒരാളെ എഴുന്നേല്‍പ്പിച്ച് മാറുമ്പോള്‍തന്നെ അടുത്ത അപകടം നടക്കും. ഇത് തുടര്‍ച്ചയായപ്പോള്‍ ഇവിടെയുണ്ടായിരുന്നവര്‍ വളവില്‍ ആളെ നിര്‍ത്തി ഇരുചക്രവാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കടത്തിവിട്ടു തുടങ്ങി. എന്നിട്ടും അപകടം ആവര്‍ത്തിച്ചു. 

News, Kerala, State, Pathanamthitta, Accident, Local-News, Two wheeler skid accident; Fire force washed the road


ബുധനാഴ്ച വൈകീട്ട് നാലരയോടെ മന്ദമരുതി സ്വദേശികളായ ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന സ്‌കൂടര്‍ ഇവിടെ തെന്നി മറിഞ്ഞു. അതിന് മിനുടുകള്‍ക്കുമുമ്പ് മറ്റൊരു ബൈക് യാത്രക്കാരനും റോഡില്‍ തെന്നി വീണതായി സമീപവാസികള്‍ പറയുന്നു. 

ഇതോടെ വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേന സംസ്ഥാനപാതയില്‍ ഓയില്‍ കിടന്ന ഭാഗം സോപുപയോഗിച്ച് കഴുകി വൃത്തിയാക്കുകയായിരുന്നു. രണ്ടു ദിവസങ്ങളിലും ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി ഇങ്ങനെ ഓയില്‍ കഴുകി നീക്കി.

Keywords: News, Kerala, State, Pathanamthitta, Accident, Local-News, Two wheeler skid accident; Fire force washed the road 

Post a Comment