ന്യൂഡെല്‍ഹി: (www.kvartha.com) അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ഹെലികോപ്റ്ററിലെ പൈലറ്റ് ലഫ്റ്റനന്റ് കേണല്‍ വിവിബി റെഡ്ഡി, സഹ പൈലറ്റ് മേജര്‍ ജയന്ത് എ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
37 കാരനായ ലഫ്റ്റനന്റ് കേണല്‍ റെഡ്ഡിക്ക് ആര്‍മിയില്‍ ഡെന്റല്‍ ഓഫീസറായ ഭാര്യയും നാലും ആറും വയസുള്ള രണ്ട് പെണ്‍മക്കളുമുണ്ട്. 35 കാരനായ മേജര്‍ ജയന്തിന്റെ ഭാര്യ അസമിലെ മിസമാരിയില്‍ ജോലി ചെയ്യുന്നു.
അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ മണ്ടാല പര്‍വത മേഖലയില് വച്ച് കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകട കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയോടെ നാട്ടുകാരാണ് അപകട വിവരം സൈന്യത്തെ അറിയിച്ചത്. ഉടന്‍ സൈന്യവും പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ പൈലറ്റിനും കോ പൈലറ്റിനും അപകടത്തില്‍ ജീവന്‍ നഷ്ടമായതായി സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. മൃതദേഹങ്ങള്‍ അടുത്ത ദിവസം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
#UPDATE | Both the pilots involved in the crash have lost their lives: Army officials https://t.co/wfC2uNwbs4
— ANI (@ANI) March 16, 2023
Keywords: News, National, India, Helicopter, Helicopter Collision, Top-Headlines, Trending, Latest-News, Pilots, Army, died, Dead Body, Family, Two pilots died after Army’s Cheetah helicopter crashes near Arunachal’s Bomdila; probe ordered