കോഴിക്കോട്: (www.kvartha.com) സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ രണ്ട് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് മുകളിലുണ്ടായ വാഹനാപകടത്തില്‍ പെരുമുഖം സ്വദേശിയായ ധനീഷ് എന്ന 58 കാരനാണ് മരിച്ചത്. അപകടം നടന്നത് ദേശീയപാതയിലാണ്. കാറും ഓടോ റിക്ഷയും ബൈകും തമ്മില്‍ കൂട്ടിയിടിച്ചാണ് ബൈക് യാത്രക്കാരനായ ധനീഷ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പാലാ - തൊടുപുഴ റോഡില്‍ ടിപര്‍ ലോറിയിടിച്ച് ബൈക് യാത്രക്കാരനായ പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കല്‍ ഹര്‍ഷല്‍ ബിജു (22) ആണ് മരിച്ചത്. പ്രവിത്താനം ടൗണിന് സമീപം രാവിലെ ഒമ്പതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡില്‍ ആയിരുന്നു അപകടം.
ടിപറിന്റെ പിന്നാലെയെത്തിയ വാഹനം ഓവര്‍ ടേക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹര്‍ഷല്‍ ബൈക് വെട്ടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡിലേക്ക് വീണ ഹര്‍ഷലിന്റെ ശരീരത്തിലൂടെ ടിപര്‍ കയറിയിറങ്ങി സംഭവം സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പാലാ ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Keywords: News, Kerala, State, Accident, Accidental Death, Local-News, Kozhikode, Kottayam, Two Died in Road Accident at Kottayam and Calicut