Follow KVARTHA on Google news Follow Us!
ad

Minister | ഹെല്‍ത് കാര്‍ഡിന് ഇനി രണ്ടു നാള്‍, ടൈഫോയ്ഡ് വാക്‌സിന്‍ 96 രൂപയ്ക്കും ലഭ്യമെന്ന് മന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Health,Health and Fitness,Health Minister,Kerala,
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത് കാര്‍ഡ് നിര്‍ബന്ധമാണ്. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്സിന്‍ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വാക്സിന്‍ ലഭ്യമാക്കിയത്. പൊതുവിപണിയില്‍ 350 രൂപ മുതല്‍ 2000 രൂപയ്ക്ക് മുകളില്‍ വരെയാണ് ടൈഫോയ്ഡ് വാക്സിന്റെ വില. കാരുണ്യ ഫാര്‍മസികള്‍ വഴി വില കുറച്ച് 95.52 രൂപയിലാണ് ടൈഫോയ്ഡ് വാക്സിന്‍ ലഭ്യമാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

Two days to go for health card, typhoid vaccine available for 96 rupees, says minister, Thiruvananthapuram, News, Health, Health and Fitness, Health Minister, Kerala

ടൈഫോയ്ഡ് വാക്‌സിന്‍ എസന്‍ഷ്യല്‍ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പെടാത്തതിനാല്‍ കെ എം എസ് സി എല്‍ വഴി ലഭ്യമാക്കിയിരുന്നില്ല. അതേസമയം മെഡികല്‍ സ്റ്റോറുകള്‍ വഴി വിലകൂടിയ വാക്‌സിന്‍ മാത്രമേ ലഭ്യമാകുന്നുള്ളൂവെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് കെ എം എസ് സി എലിന് നിര്‍ദേശം നല്‍കിയിരുന്നു.

Keywords: Two days to go for health card, typhoid vaccine available for Rs 96 , says minister, Thiruvananthapuram, News, Health, Health and Fitness, Health Minister, Kerala.

Post a Comment