രണ്ട് പോലീസുകാര്‍ക്കുമെതിരായ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നിലവില്‍ ഡയറക്ടര്‍ ജനറലിന്റെയും ഇന്‍സ്പെക്ടര്‍ ജനറലിന്റെയും ഓഫീസിലാണ്. സ്‌കൂട്ടര്‍ യഥാര്‍ഥ ഉടമയ്ക്ക് കൈമാറിയെങ്കിലും രണ്ട് പൊലീസുകാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2020 ഓഗസ്റ്റ് 12 ന്, കമ്മഗൊണ്ടനഹള്ളിയിലുള്ള നാഗാര്‍ജു എന്ന കോണ്‍സ്റ്റബിളിന്റെ വീടിന് പുറത്ത് നിന്നാണ് സ്‌കൂട്ടര്‍ മോഷണം പോയത്.
'2020 നവംബര്‍ എട്ടിന് ഗംഗമ്മന്‍ഗുഡി പൊലീസ് സ്റ്റേഷനില്‍ നാഗാര്‍ജു പരാതി നല്‍കി. എന്നാല്‍ നവംബര്‍ നാലിന് തന്നെ ബ്യാദര്‍ഹള്ളി പൊലീസ് സ്റ്റേഷനില്‍ സ്‌കൂട്ടര്‍ ലേലം ചെയ്തിരുന്നു. ആശാ രവി എന്ന സ്ത്രീ 4000 രൂപ ലേലം ചെയ്താണ് സ്‌കൂട്ടര്‍ വാങ്ങിയത്. ലേലം നടക്കുമ്പോള്‍ ബ്യാദരഹള്ളി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന രവിയുടെ ഭാര്യയാണ് ആശ. രാജീവ് അവിടെ പൊലീസ് ഇന്‍സ്പെക്ടറായിരുന്നു. 2021 മാര്‍ച്ചില്‍ സ്‌കൂട്ടറിന്റെ ഒരു തുമ്പും കണ്ടെത്താനായില്ലെന്ന് പറഞ്ഞ് ഗംഗമ്മന്‍ഗുഡി പൊലീസ് കേസ് അവസാനിപ്പിച്ചു.
ഇതിനുശേഷം, അടുത്തിടെ, സര്‍ക്കാര്‍ ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചപ്പോള്‍, നാഗാര്‍ജു തന്റെ മോഷ്ടിച്ച സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കി പരിശോധിച്ചു. ഇതില്‍ അദ്ദേഹം കണ്ടത് ഞെട്ടിക്കുന്ന കാര്യമായിരുന്നു. മോഷണം പോയ സ്‌കൂട്ടറിനെതിരെ സംഭവത്തിന് ശേഷം ട്രാഫിക് നിയമ ലംഘനത്തിന് പിഴയടക്കാന്‍ ഉണ്ടായിരുന്നു. ഇതോടൊപ്പം ഒരു സ്ത്രീ ഹെല്‍മറ്റില്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന ചിത്രവും ഉണ്ടായിരുന്നു.
ഉടന്‍ തന്നെ നാഗാര്‍ജു യുവതിയുടെ വീട്ടുവിലാസം കണ്ടെത്തി, അവള്‍ രവിയുടെ ഭാര്യയാണെന്ന് തിരിച്ചറിഞ്ഞു. ഇതിനുശേഷം രവിയെയും രാജീവിനെയും കണ്ട് ചോദ്യം ചെയ്യാന്‍ തുടങ്ങി. മൂവരും തമ്മില്‍ വാക്കേറ്റമുണ്ടായെങ്കിലും നാഗാര്‍ജു പരാതി നല്‍കിയില്ല. പിന്നീട്, ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിഷയത്തില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം വായിക്കുകയും സ്വമേധയാ കേസെടുത്ത് മൂവരെയും ചോദ്യം ചെയ്യുകയും സ്‌കൂട്ടര്‍ യഥാര്‍ത്ഥ ഉടമയില്‍ എത്തുകയും ആയിരുന്നു', പൊലീസ് പറഞ്ഞു.
Keywords: Latest-News, National, Karnataka, Top-Headlines, Bangalore, Police, Robbery, Theft, Two Bengaluru cops auction constable's stolen scooter.
< !- START disable copy paste -->