Follow KVARTHA on Google news Follow Us!
ad

Gifts Worth | മോദി നല്‍കിയതുള്‍പെടെ വിദേശ രാജ്യങ്ങളില്‍നിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങളില്‍ പലതും ട്രംപ് വെളിപ്പെടുത്തിയില്ലെന്ന് റിപോര്‍ട്; 2.5 ലക്ഷം ഡോളര്‍ മൂല്യമുള്ള വസ്തുക്കള്‍ 'മുക്കി'; പൂഴ്ത്തിവച്ചവയില്‍ ഇന്‍ഡ്യന്‍ ആഭരണങ്ങള്‍ മുതല്‍ സഊദി വാളുകള്‍വരെ

Trump fails to disclose gifts worth USD 250K, including USD 47K from Indian leaders#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


വാഷിങ്ടന്‍: (www.kvartha.com) വിദേശ രാജ്യങ്ങളില്‍നിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങളില്‍ പലതും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്താതെ പൂഴ്ത്തിവച്ചതായി റിപോര്‍ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയതുള്‍പെടെയുള്ള 47,000 ഡോളര്‍ മൂല്യമുള്ള 17 സമ്മാനങ്ങളാണ് ഇന്‍ഡ്യയില്‍നിന്ന് ട്രംപിന് ലഭിച്ചത്. 

നരേന്ദ്ര മോദിയെ കൂടാതെ മുന്‍ പ്രസിഡന്റ് റാംനാഥ് കോവിന്ദ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുള്‍പെടെയാണ് ട്രംപിനു സമ്മാനങ്ങള്‍ കൈമാറിയത്. സഊദി വാളുകള്‍, ഇന്‍ഡ്യന്‍ ആഭരണങ്ങള്‍, ട്രംപിന്റെ വലിയ പോര്‍ട്രെയിറ്റ് തുടങ്ങിയവയാണ് സമ്മാനങ്ങളുടെ കൂട്ടത്തില്‍ വിലയേറിയവ. 

8,500 ഡോളര്‍ വിലയുള്ള അലങ്കാര പാത്രമാണ് യോഗി ആദിത്യനാഥ് സമ്മാനിച്ചത്. 6,600 ഡോളറിന്റെ ഇന്‍ഡ്യന്‍ പരവതാനി റാംനാഥ് കോവിന്ദും, ഷര്‍ടിന്റെ കയ്യറ്റത്ത് ഉപയോഗിക്കുന്ന 1,900 ഡോളറിന്റെ കഫ്ലിങ്ക്‌സ് മോദിയും സമ്മാനിച്ചു. 4,600 ഡോളറിന്റെ താജ്മഹല്‍ മാതൃക അടക്കമുള്ളവയും ട്രംപ് വെളിപ്പെടുത്താത്ത ഇന്‍ഡ്യന്‍ സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ട്.

ആകെ 2.5 ലക്ഷം ഡോളര്‍ മൂല്യമുള്ള സമ്മാനങ്ങള്‍ വെളിപ്പെടുത്താതെ ട്രംപ് സൂക്ഷിച്ചിട്ടുണ്ടെന്ന റിപോര്‍ട് ഡെമോക്രാറ്റ് പാര്‍ടി സമിതിയാണ് പുറത്തുവിട്ടത്. സമ്മാനങ്ങളുമായി ബന്ധപ്പെട്ട നിയമം പാലിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടെന്ന് ഡെമോക്രാറ്റ് കനിറ്റിയുടെ റിപോര്‍ട് ആരോപിക്കുന്നു. 

News, World, international, Washington, Narendra Modi, Prime Minister, President, Donald-Trump, Yogi Adityanath, Ram Nath Kovind, Top-Headlines, Trump fails to disclose gifts worth USD 250K, including USD 47K from Indian leaders


നൂറിലേറെ വിദേശസമ്മാനങ്ങളെ പറ്റി ട്രംപ് വെളിപ്പെടുത്തിയില്ലെന്ന് റിപോര്‍ട് കുറ്റപ്പെടുത്തി. അധികാരത്തിലിരുന്ന സമയത്ത് കുടുംബാംഗങ്ങളുമൊത്ത് നടത്തിയ വിദേശ സന്ദര്‍ശനങ്ങളില്‍ ലഭിച്ച സമ്മാനങ്ങള്‍ ഉള്‍പെടെയാണിത്.

യുഎസിന്റെ 45ാം പ്രസിഡന്റായി 2017 മുതല്‍ 2021 വരെയാണ് ട്രംപ് അധികാരത്തിലുണ്ടായിരുന്നത്. പ്രസിഡന്റിന് ലഭിക്കുന്ന സമ്മാനങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം.

Keywords: News, World, international, Washington, Narendra Modi, Prime Minister, President, Donald-Trump, Yogi Adityanath, Ram Nath Kovind, Top-Headlines, Trump fails to disclose gifts worth USD 250K, including USD 47K from Indian leaders

Post a Comment