തിരുവനന്തപുരം: (www.kvartha.com) ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിന് വെട്ടേറ്റു. ശ്രീകണ്‌ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപമാണ് ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ സതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നോവ കാറിലെത്തിയ സംഘമാണ് വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സതീഷിന്റെ മുന്‍ സുഹൃത്ത് സന്തോഷ് വേലായുധനും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
ആറ്റുകാല്‍ പൊങ്കാലക്ക് ഇക്കുറി വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇതര ജില്ലകളില്‍ നിന്നും കേരളത്തിന് പുറത്ത് നിന്നുമടക്കം ഭക്തര്‍ അനന്തപുരിയിലേക്ക് ഒഴുകിയെത്തി.
അതേസമയം, ഫെബ്രുവരിയില്‍ സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. കാപാ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഒളിവില്‍ കഴിഞ്ഞിരുന്നവര്‍, വിവിധ കേസിലെ വാറണ്ട് പ്രതികള്‍, നല്ലനടപ്പിന് ബോന്‍ഡ് വച്ചിട്ടും ലംഘിച്ചവര്‍, തുടങ്ങി നിരവധി ഗുണ്ടകളെ പിടികൂടി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരത്തായിരുന്നു ഏറ്റവും കൂടുതല്‍ ഗുണ്ടളെ പിടിച്ചത്, 333 പേര്‍.
Keywords: News,Kerala,State,Thiruvananthapuram,attack,Assault,Police,Crime,Local-News, Trivandrum: Gunda luttappi Satheesh attacked