Follow KVARTHA on Google news Follow Us!
ad

Award | ടിപി മായന്‍ പുരസ്‌കാരം ടിപികെ മൊയ്തുവിന് സമ്മാനിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thalassery,News,Award,Principal,Kerala,
തലശേരി: (www.kvartha.com) തലശേരിയിലെ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന ടിപി മായന്റെ(മാഹിൻ) പേരിലുള്ള ടി
എം എ പുരസ്‌കാരം എംഎസ്എസ് സംസ്ഥാന സെക്രടറിയും ഫാറൂഖ് കോളജ് മുന്‍ പ്രിന്‍സിപലുമായ ഇ പി ഇമ്പിച്ചിക്കോയ ടിപികെ മൊയ്തുവിന് സമ്മാനിച്ചു.

TP Mayan award presented to TPK Moithu, Thalassery, News, Award, Principal, Kerala.

ടി എം എ പ്രസിഡന്റ് ഡോ. ടി പി മുഹമ്മദ് അധ്യക്ഷനായി. തലശേരി കുട്ടിയമ്മു സാഹിബ് ലൈബ്രറിയില്‍ നടന്ന അനുമോദന ചടങ്ങില്‍ ഡോ. ജൂഹിന ദിബിനെ ആദരിച്ചു. കോഓഡിനേറ്റര്‍ എ പി അഹ്‌മദ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി.

പ്രൊഫ. എ പി സുബൈര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.എ എം സഹാബുദ്ദീന്‍, ടീം മലബാര്‍ പെരുമ്പാവൂര്‍ പ്രസിഡന്റ് സി എം ശഫീഖ്, ഡോ.വി ബി തുഫൈല്‍, ടി പി കെ മൊയ്തു, പി പി ഹമീദ്, മുഹ്സിന്‍ മുനവര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. ടി പി സാജിദ് സ്വാഗതവും സെക്രടറി കെ പി മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

Keywords: TP Mayan award presented to TPK Moithu, Thalassery, News, Award, Principal, Kerala.

Post a Comment