Hath se Hath | ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ പദ്ധതി: ജനവികാരം തൊട്ടടറിഞ്ഞ് കെ സുധാകരനും നേതാക്കളും വീടുകളിൽ
Mar 11, 2023, 19:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഇൻഡ്യൻ നാഷനല്‍ കോണ്‍ഗ്രസ് നടത്തുന്ന രാജ്യവ്യാപകമായ ജനസമ്പര്‍ക്ക പദ്ധതിയായ ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഉദ്ഘാടനം ഭവനസന്ദര്‍ശന പരിപാടികളോടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കണ്ണൂരില്‍ നിര്‍വഹിച്ചു. ശനിയാഴ്ച രാവിലെ ബര്‍ണശേരിയിലെ സെന്റ് തെരസാസ് സ്‌കൂളിന് സമീപമുളള വീടുകള്‍ സന്ദര്‍ശിച്ചാണ് സുധാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. വിലക്കയറ്റം കൊണ്ട് ജനങ്ങളെ പൊറുതി മുട്ടിക്കുന്ന നയങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍കാരുകളുടേതെന്നും അഴിമതി ദുര്‍ഭരണമാണ് ഇടതുസര്‍കാരിന്റേതെന്നും ചൂണ്ടിക്കാട്ടിയാണ് കെ സുധാകരന്‍ ഭവനസന്ദര്‍ശനത്തിലൂടെ ജനങ്ങളോട് സംവദിച്ചത്.
രാജ്യത്തിന്റെ മതേതരത്വവും ഐക്യവും നിലനില്‍ക്കാന്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. അഖിലേൻഡ്യ കോണ്‍ഗ്രസ് കമിറ്റിയുടെ ആഹ്വാനപ്രകാരം ഭാരത് ജോഡോ യാത്രയുടെ തുടര്‍ചയായാണ് ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ ഡിസി സി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെപിസിസി ജെനറല്‍ സെക്രടറി സോണി സെബാസ്റ്റ്യന്‍, പിഎം നിയാസ്, വിഎ നാരായണന്‍, മേയര്‍ ടിഒ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് കണ്ണൂര്‍ കന്റോണ്‍മെന്റ് പ്രദേശങ്ങളിലെ വീടുകളിലാണ് കെപിസിസി പ്രസിഡന്റ് സന്ദര്‍ശനം നടത്തിയത്. വീടുകളില്‍ ലഘുലേഖ വിതരണം ചെയ്യുകയും വീട്ടുകാരുമായി സംസാരിക്കുകയും ചെയ്തു.
കനത്ത വെയിലിനെയും അവഗണിച്ച് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ്, വിവിധ ഡിസിസി ഭാരവാഹികൾ, പോഷക സംഘടന നേതാക്കൾ തുടങ്ങിയവർ കെപിസിസി പ്രസിഡന്റിനൊപ്പം ഗൃഹസന്ദര്‍ശനത്തില്‍ പങ്കാളികളായി. വരും ദിവസങ്ങളില്‍ ജില്ലയിലെ വീടുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തും.

Keywords: Kannur, Kerala, News, Top-Headlines, K.Sudhakaran, Congress, KPCC, President, Government, Politics, Touching public sentiment, K Sudhakaran and leaders at home.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.