Follow KVARTHA on Google news Follow Us!
ad

Eggs Hurled | പദയാത്രയില്‍ പങ്കെടുത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന് നേരെ ചീമുട്ടയേറ്; വൈറലായി വീഡിയോ

Tomatoes, eggs hurled at Telangana Congress chief Revanth Reddy during Padyatra | Watch#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഹൈദരാബാദ്: (www.kvartha.com) പദയാത്രയില്‍ പങ്കെടുത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന് നേരെ പ്രതിഷേധം. രേവന്ത് റെഡ്ഡിക്ക് നേരെ തക്കാളിയും ചീമുട്ടയും എറിഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.  

ചൊവ്വാഴ്ച ഭൂപാലപ്പള്ളി ജില്ലയില്‍ 'ഹാത് സേ ഹാത്ത് ജോഡോ' പദയാത്രയില്‍ പങ്കെടുത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. രേവന്ത് റെഡ്ഡിക്ക് നേരെ അക്രമികള്‍ ചീമുട്ടയും തക്കാളിയും അറിഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തു. 

News,National,India,Hyderabad,Video,Social-Media,Protest,Congress,Video, Politics, Political Party,Party, Tomatoes, eggs hurled at Telangana Congress chief Revanth Reddy during Padyatra | Watch


രേവന്ത് റെഡ്ഡി പ്രസംഗിക്കുന്നതിനിടെ ഒരു സംഘം അക്രമികള്‍ മുട്ടയും തക്കാളിയും കല്ലും വലിച്ചെറിയാന്‍ തുടങ്ങി. ക്ഷുഭിതരായ പ്രവര്‍ത്തകര്‍ അക്രമികള്‍ക്കെതിരെ തിരിഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷവുമുണ്ടായി. 
ഈസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാതി വീശി. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം ബിആര്‍എസ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെും ആക്രമണം തടയാന്‍ പൊലീസ് ശ്രമിച്ചില്ലെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു. 

Keywords: News,National,India,Hyderabad,Video,Social-Media,Protest,Congress,Video, Politics, Political Party,Party, Tomatoes, eggs hurled at Telangana Congress chief Revanth Reddy during Padyatra | Watch

Post a Comment