Suicide Attempt | 'കായിക പരിശീലകന്റെ പീഡനശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി 19കാരി'; അറസ്റ്റ്
Mar 7, 2023, 14:26 IST
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പരിശീലകന്റെ പീഡനശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 19കാരി വീടിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടിയതായി റിപോര്‍ട്. സര്‍ടിഫികറ്റിന്റെ പേരില്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കായിക പരിശീലകന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തമിഴ്നാട് സ്റ്റേഡിയം സ്പോര്‍ട്സ് ഡെവലപ്മെന്റ് അതോറിറ്റിയിലെ പരിശീലകനായ മുരുകേശനെ (48) പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് വിഷ്ണുകാന്തി പൊലീസ് പറയുന്നതിങ്ങനെ: പെണ്‍കുട്ടിയുടെ പരിശീലകനവുമായി ബന്ധപ്പെട്ട ഒരു സര്‍ടിഫികറ്റ് തന്റെ കൈവശമുണ്ടെന്നും അത് വാങ്ങാന്‍ വീട്ടിലേക്ക് വരണമെന്നും മുരുകേശന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടിയോട് അകത്തേക്ക് കയറിയിരിക്കാന്‍ ആവശ്യപ്പെട്ട മുരുകേശന്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തുന്ന വിദ്യാര്‍ഥിയായിരുന്നു പെണ്‍കുട്ടി.
പീഡനത്തെ ചെറുത്ത പെണ്‍കുട്ടി രക്ഷപെടാന്‍ വേണ്ടി വീടിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി. പരുക്കേറ്റെങ്കിലും പരിസരത്തുള്ള ആളുകളെ പെണ്‍കുട്ടി വിവരമറിയിച്ചു. തുടര്‍ന്ന് ഇവര്‍ വിഷ്ണുകാന്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസെത്തി ബലാത്സംഗശ്രമം, സ്ത്രീപീഡനം തടയല്‍ നിയമത്തിലെ സെക്ഷന്‍ 4 എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത് മുരുകേശനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത പരിശീലനം നല്‍കുന്നുണ്ടായിരുന്നു. പ്രതി ഇതിനുമുന്‍പും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടോ എന്നറിയാന്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.
നേരത്തെ സര്‍കാര്‍ സ്പോര്‍ട്സ് അകാഡമിയില്‍ പരിശീലകനായിരുന്ന മുരുകേശന്‍ മാസങ്ങള്‍ക്ക് മുമ്പ് സസ്പെന്‍ഷന്‍ നടപടി നേരിട്ട വ്യക്തികൂടിയാണ്. സൂപര്‍മാര്‍കറ്റിലെ പാര്‍കിങ് മൈതാനത്തിലുണ്ടായ വഴക്കിനെ ചൊല്ലിയുള്ള കേസിലായിരുന്നു ഈ നടപടിയെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,Molestation attempt,Crime,Suicide Attempt,Police,Local-News,Student,attack,Arrested, To escape coach’s molest bid, 19 year old girl jumps from first floor in Kancheepuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.