ചെന്നൈ:(www.kvartha.com) പ്രശസ്തന്‍ ആവണമെന്ന ലക്ഷ്യത്തോടെ ജോലി സ്ഥലത്ത് പീഡനമാണെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് വ്യാജ വീഡിയോ പുറത്തുവിട്ടെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് സംഭവം. ചൊവ്വാഴ്ചയാണ് യുവാവിന് മര്‍ദനമേറ്റതായുള്ള വീഡിയോ വ്യാപകമായി പരന്നത്.
ഝാര്‍ഖണ്ഡില്‍ നിന്നുള്ള യുവാക്കളാണ് തമിഴ്‌നാട്ടില്‍ ജോലിക്കെത്തിയപ്പോള്‍ മര്‍ദനമേറ്റതായി വ്യാജമായി പ്രചരിപ്പിച്ചതെന്ന തമിഴ്‌നാട് പൊലീസ് പറഞ്ഞു. മനോജ് യാദവ് എന്ന യുവാവും സുഹൃത്തുക്കളും ചേര്‍ന്നാണ് വീഡിയോ ചിത്രീകരിച്ചത്. സംഭവത്തില്‍ മനോജ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട്ടില്‍ മര്‍ദനമേല്‍ക്കുകയാണെന്നും തമിഴ്‌നാട് സര്‍കാരും ഝാര്‍ഖണ്ഡ് സര്‍കാരും നാട്ടിലെത്താന്‍ സഹായിക്കണമെന്നാണ് വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നത്. പോപുലാരിറ്റിക്ക് വേണ്ടിയും കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാനും വേണ്ടിയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
തമിഴ്‌നാട്ടില്‍ യാതൊരു പ്രശ്‌നങ്ങളില്ലെന്നും കഴിഞ്ഞ 25 വര്‍ഷമായി ഇവിടെ ജീവിച്ചു വരികയാണെന്നും വ്യക്തമാക്കുന്ന മറ്റൊരു വീഡിയോ കൂടി ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭക്ഷണം, താമസം ഉള്‍പെടെ എല്ലാം ലഭിക്കുന്നുണ്ട്. മറ്റു പ്രശ്‌നങ്ങളൊന്നും നേരിടുന്നില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്. മനോജ് യാദവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് അറിയിച്ചു.
വീഡിയോയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കുടിയേറ്റ തൊഴിലാളികളെ സന്ദര്‍ശിച്ചു. പ്രചാരണങ്ങള്‍ വിശ്വസിക്കരുത്. അതെല്ലാം കള്ളമാണ്. ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നും തിരുനെല്‍വേലിയിലെ സന്ദര്‍ശനത്തില്‍ സ്റ്റാലിന്‍ പറഞ്ഞു. മതപരവും ജാതിപരവുമായ അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ച് സര്‍കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായി നിരവധി പേരാണ് ജോലിക്കായി തമിഴ്‌നാട്ടിലെത്തുന്നത്.
Keywords: News,National,India,chennai,Labours,Fake,Video,Social-Media,Crime,CM,Police,Top-Headlines, To be famous; Video of crying saying assault at workplace; Youth arrestedOne manoj Yadav of Jharkhand and his friends, who are migrant workers residing at maraimalai Nagar area, created a video as if they are beaten up by Tamil people, and facing lot of problems in their work place (1/3) pic.twitter.com/PSajzsEnvj
— Tamil Nadu Police (@tnpoliceoffl) March 7, 2023