Follow KVARTHA on Google news Follow Us!
ad

Tipra Motha | കന്നിയംഗത്തില്‍ ത്രിപുരയില്‍ രണ്ടാമത്തെ ഒറ്റകക്ഷിയായി തിപ്ര മോത; ഗോത്രവര്‍ഗ മേഖലകളിലെ സീറ്റുകള്‍ തൂത്തുവാരി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Tripura,News,Assembly Election,BJP,Congress,CPM,National,
അഗര്‍ത്തല: (www.kvartha.com) കന്നിയംഗത്തില്‍ ത്രിപുരയില്‍ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി പ്രദ്യുത് ദേബ് ബര്‍മെന്റെ തിപ്ര മോത പാര്‍ടി. ഗോത്രവര്‍ഗ മേഖലകളിലെ സീറ്റുകള്‍ തൂത്തുവാരിയാണ് പാര്‍ടിക്ക് വിജയം നേടാനായത്. ത്രിപുരയില്‍ മിന്നും പ്രകടനമാണ ്പാര്‍ടി കാഴ്ചവച്ചത്.

കന്നി മത്സരത്തില്‍ 13 സീറ്റ് നേടാന്‍ തിപ്ര മോതക്കായി. ഇരുപത് ശതമാനം വോടും തിപ്ര മോത പിടിച്ചു. ഐപിഎഫ്ടിയുടെ കോട്ടയായ തക്രജലയില്‍ പോലും വന്‍ ഭൂരിപക്ഷം തിപ്രമോതയ്ക്കുണ്ട്. പതിമൂന്ന് സീറ്റ് നേടിയ തിപ്ര മോത പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ സിപിഎമിന്റെ പ്രതിപക്ഷനേതൃസ്ഥാനവും ത്രിശങ്കുവിലായി.

Tipra Motha became the second single party in Tripura, Tripura, News, Assembly Election, BJP, Congress, CPM, National

ത്രിപുരയിലെ ത്രികോണപ്പോരാണ് ബിജെപിക്ക് തുടര്‍ഭരണം ഉറപ്പാക്കിയത്. തിപ്രമോത ഇരുപക്ഷത്തെയും വോടുകള്‍ ചോര്‍ത്തിയെങ്കിലും കൂടുതല്‍ തിരിച്ചടിയേറ്റത് സിപിഎം കോണ്‍ഗ്രസ് സഖ്യത്തിനാണ്. പ്രതിപക്ഷ വോടുകള്‍ തിപ്ര മോതയും സ്വതന്ത്രരും പിടിച്ചത് പത്തിലധികം സീറ്റുകളില്‍ സിപിഎം സഖ്യത്തിന്റെ പരാജയത്തിന് ഇടയാക്കി.

കഴിഞ്ഞ തവണ 36 സീറ്റ് നേടി 25 വര്‍ഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച ബിജെപി ഇത്തണയും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിര്‍ത്തുന്നത്. ഭരണവിരുദ്ധ വികാരവും പാര്‍ടിയിലെ ഉള്‍പ്പോരും സംസ്ഥാനത്ത് മറികടക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.

ബിജെപിയുടെ വന്‍ വിജയത്തിന് തടസമായത് ഗോത്ര മേഖലകളിലെ തിപ്ര മോത പാര്‍ടിയുടെ ഉദയമാണ്. കഴിഞ്ഞ തവണ എട്ട് സീറ്റുകള്‍ നേടിയ ബിജെപി സഖ്യകക്ഷിയായ ഐ പി എഫ് ടി ഇത്തവണ ഒറ്റ സീറ്റില്‍ ഒതുങ്ങി.

കഴിഞ്ഞ തവണ 16 സീറ്റില്‍ ഒതുങ്ങിയെങ്കിലും സിപിഎമിന് 42 ശതമാനം വോട് നേടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഇടത് പാര്‍ടികള്‍ക്കും കോണ്‍ഗ്രസിനും കൂടി ചേര്‍ന്ന് 33 ശതമാനം വോട് നേടാനെ കഴിഞ്ഞുള്ളു. 2018 ല്‍ 41 ശതമാനം വോട് നേടിയ ബിജെപി 39 ശതമാനം വോട് നേടി ഏതാണ്ട് സ്വാധീനം നിലനിര്‍ത്തി. എന്നാല്‍ പാര്‍ടി സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയും തോറ്റത് ബിജെപി സഖ്യത്തിന് തിരിച്ചടിയായി.

Keywords: Tipra Motha became the second single party in Tripura, Tripura, News, Assembly Election, BJP, Congress, CPM, National.

Post a Comment