ഇരിട്ടി: (www.kvartha.com) നിയന്ത്രണം വിട്ട ടിപര്‍ ലോറി കൈവരികള്‍ തകര്‍ത്ത് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്.
പേരാവൂരിലേക്ക് പോവുകയായിരുന്ന കെകെ ഗ്രൂപിന്റെ ടിപര്‍ ലോറിയാണ് വ്യാഴാഴ്ച രാവിലെ എടൂര്‍ ആനപന്തി റോഡില്‍ വെമ്പുഴ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് പുഴയിലേക്ക് മറിഞ്ഞത്. ഇതേ തുടര്‍ന്ന് എടൂര്‍ ആനപന്തി റോഡില്‍ ഗതാഗതം തടസപ്പെട്ടു.
മട്ടന്നൂര്‍ സ്വദേശിയായ ഡ്രൈവര്‍ വിനോദിനെ(30) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി പണിയുന്ന എടൂര്‍ പാലത്തിന്‍ കടവ് റോഡിലെ വീതികുറഞ്ഞ പഴയ പാലമാണ് അപകടത്തിന് കാരണമായത്. എതിര്‍ദിശയില്‍ നിന്നു വന്ന വാഹനത്തെ രക്ഷിക്കാനുളള ശ്രമത്തിനിടെയാണ് ലോറി പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു.
Keywords:
Tipper lorry accident; driver injured, Kannur, News, Accident, Hospital, River, Kerala.