Follow KVARTHA on Google news Follow Us!
ad

Raju Apsara | സ്വര്‍ണാഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക് എച് യു ഐ ഡി മുദ്രണം ചെയ്യാന്‍ അനുവദിച്ചിട്ടുള്ള സമയം അപര്യാപ്തം; കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ ഉത്തരവ് യുക്തിക്ക് നിരക്കാത്തതെന്നും രാജു അപ്‌സര

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Business Man,Gold,order,Kerala,Business,
കൊച്ചി: (www.kvartha.com) സ്വര്‍ണാഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക് എച് യു ഐ ഡി മുദ്രണം ചെയ്യാന്‍ അനുവദിച്ചിട്ടുള്ള സമയം അപര്യാപ്തമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് യുക്തിക്ക് നിരക്കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Time allowed for imprinting the new hallmark HUID on gold jewelery is insufficient Says Raju Apsara, Kochi, News, Business Man, Gold, Order, Kerala, Business

2023 ഏപ്രില്‍ മുതല്‍ വില്‍പന നടത്തുന്ന സ്വര്‍ണാഭരണങ്ങളില്‍ നിലവിലുണ്ടായിരുന്ന നാലക്ക ഹാള്‍മാര്‍ക് മുദ്രണം പാടില്ലെന്നും പുതിയ ഹാള്‍മാര്‍ക്ക് ആറക്ക ആല്‍ഫ ന്യൂമറിക് നമ്പര്‍ എച് യു ഐ ഡി മുദ്രണം ചെയ്തു മാത്രമേ വില്‍പന നടത്താവൂ എന്ന് കഴിഞ്ഞദിവസമാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കിയത്. എന്നാല്‍ ഈ ഉത്തരവ് യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

2000 ആണ്ടിലാണ് രാജ്യത്ത് ഹാള്‍മാര്‍കിംഗ് മുദ്രയായ ബി ഐ എസ് അവതരിപ്പിച്ചതെങ്കിലും നടപ്പിലാക്കിയത് 2021 ജൂണ്‍ 23മുതലാണ്. അതും ഇന്‍ഡ്യയിലെ മൊത്തം ജില്ലകളായ 766 ല്‍ 256 ജില്ലകളില്‍ മാത്രം. ഭുരിപക്ഷം ജില്ലകളിലും എച് യു ഐ ഡി ഹാള്‍മാര്‍കിംഗ് സെന്ററുകളില്ല. 339 ജില്ലകളില്‍ മാത്രമാണ് എച് യു ഐ ഡി നിര്‍ബന്ധം. മറ്റ് ജില്ലകളില്‍ ഇത് നിര്‍ബന്ധമില്ല.

അഞ്ച് ലക്ഷത്തിലധികം ജ്വല്ലറികളും അതിനനുസരിച്ച് ആഭരണ നിര്‍മാതാക്കളും ഉണ്ടായിരുന്ന രാജ്യത്ത് അന്ന് ബി ഐ എസ് ഹാള്‍ മാര്‍ക് മുദ്രണം കേവലം 65000 ജ്വല്ലറികള്‍ക്ക് മാത്രമായിരുന്നു. കേവലം 940 ഹാള്‍മാര്‍കിംഗ് കേന്ദ്രങ്ങളും. ഇപ്പോള്‍ ഒന്നര ലക്ഷത്തിലധികം (ക. 52 ) വ്യാപാരികള്‍ക്ക് മാത്രമേ ഹാള്‍മാര്‍കിംഗ് നിര്‍ബന്ധമുള്ളൂ. അവര്‍ക്ക് വേണ്ടി 1358 ഹാള്‍മാര്‍കിംഗ് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

രസകരമായ കാര്യം ഹാള്‍മാര്‍കിംഗ് കേന്ദ്രങ്ങള്‍ ഉള്ള ജില്ലകളില്‍ മാത്രമാണ് എച് യു ഐ ഡി മുദ്ര നിര്‍ബന്ധമുള്ളതെന്നും ബാക്കിയുള്ള ജില്ലകളില്‍ ഏത് തരം സ്വര്‍ണവും വില്‍പന നടത്തിയാലും പ്രശ്‌നമില്ല എന്ന വിചിത്രമായ രണ്ട് തരം നിയമമാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ജില്ലയില്‍ ഹാള്‍മാര്‍ക് നിര്‍ബന്ധവും വിളിപ്പാടകലെയുള്ള തൊട്ടടുത്ത ജില്ലയില്‍ ഹാള്‍മാര്‍ക് നിര്‍ബന്ധവുമില്ല. ഇത് വ്യാപാരികള്‍ക്കിടയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹാള്‍മാര്‍കിംഗ് നിര്‍ബന്ധമാക്കിയതിന് ശേഷം, ബി ഐ എസ് ലോഗോ, സ്വര്‍ണത്തിന്റെ പരിശുദ്ധി, ജ്വല്ലറി ലോഗോ, ഹാള്‍മാര്‍കിംഗ് സെന്ററിന്റെ ലോഗോ എന്നീ നാല് മുദ്രകളാണ് പതിച്ചിരുന്നത്. 2021 ജൂലായ് മുതല്‍ എച് യു ഐ ഡി ആറക്ക ആല്‍ഫ ന്യൂമറിക് നമ്പരും, ബിസ് ലോഗോയും, പരിശുദ്ധിയും മാത്രമാണ് രേഖപ്പെടുത്തേണ്ടിരുന്നത്.

ഈ രണ്ട് തരം മുദ്ര പതിച്ച ആഭരണങ്ങളും വില്‍പന നടത്തുന്നതില്‍ ഇതുവരെ തടസ്സമുണ്ടായിരുന്നില്ല. എന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ നാല് മാര്‍കുള്ള ആഭരണങ്ങള്‍ വില്‍ക്കാല്‍ പാടില്ല എന്നുള്ളത് വ്യാപാരികളില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാരണം നേരത്തെ മുദ്രണം ചെയ്ത ആഭരണങ്ങള്‍ പകുതിയിലധികവും വ്യാപാരികളുടെ കൈവശം സ്റ്റോകുണ്ട്. അത് മായ്ച് കളഞ്ഞ് പുതിയത് മുദ്രണം ചെയ്യണമെങ്കില്‍ ആഭരണമൊന്നിന്ന് 45 രൂപയും ജി എസ് റ്റിയും നല്‍കണം. ഇത് വ്യാപാരികള്‍ക്ക് ദോഷവും ഹാള്‍മാര്‍കിംഗ് സെന്ററുകള്‍ക്ക് മാത്രം ഗുണം ചെയ്യുന്നതുമാണ്. ഇതിന് വേണ്ടി ചിലവഴിക്കുന്ന തുക വ്യാപാരികള്‍ക്ക് നഷ്ടമാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
          
Time allowed for imprinting the new hallmark HUID on gold jewelery is insufficient Says Raju Apsara, Kochi, News, Business Man, Gold, Order, Kerala, Business.

സ്റ്റോകിലുള്ള നാല് മുദ്രയുള്ള ആഭരണങ്ങള്‍ മുഴുവന്‍ വിറ്റ് തീരുന്നത് വരെ വില്‍പന നടത്താന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷക്കാലത്തെ സാവകാശം അനുവദിക്കുകയോ ചെയ്യലാണ് ഈ പ്രതിസന്ധി നേരിടാന്‍ കേന്ദ്ര സര്‍കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇത് സ്വര്‍ണ വ്യാപാരികളുടെ ന്യായമായ ഒരാവശ്യം മാത്രമാണ്. രാജ്യത്തെ നാലിലൊന്ന് സ്വര്‍ണാഭരണ വിപണിയും കേരളത്തിലാണ്. മാത്രമല്ല, പരിശുദ്ധിയുടെ കാര്യത്തില്‍ നേരത്തെ മുതല്‍ കേരളം മുന്നിലാണ്. ഹാള്‍മാര്‍കിംഗ് മുദ്രയുള്ളതായാലും എച് യു ഐ ഡി മുദ്രയുള്ളതായാലും ഇതെല്ലാം ഇന്‍കം ടാക്‌സ് ഡിപാര്‍ട്‌മെന്റിന്റേയും ജി എസ് റ്റി വകുപ്പിന്റെയും ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് സിന്റെയും കണക്കിലുള്ളത് തന്നെയാണ്.

ഹാള്‍മാര്‍കിംഗ് വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ കടകള്‍ ലൈസന്‍സ് എടുത്തിട്ടുള്ളത് കേരളത്തിലാണ്. അതുകൊണ്ട് തന്നെ ഇത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നതും കേരളത്തിലെ സ്വര്‍ണ വ്യാപാരികളെയാണ്. അധികൃതര്‍ കണ്ണ് തുറന്ന് ഈ വിഷയം കാണുകയും ന്യായമായ സാവകാശം ഇക്കാര്യത്തില്‍ നല്‍കുകയും ചെയ്തില്ലെങ്കില്‍ ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ അഭയം തേടല്‍ മാത്രമാണ് ഞങ്ങള്‍ക്കുള്ള ഏക പോംവഴി എന്നും അദ്ദേഹം പറയുന്നു.

Keywords: Time allowed for imprinting the new hallmark HUID on gold jewelery is insufficient Says Raju Apsara, Kochi, News, Business Man, Gold, Order, Kerala, Business.

Post a Comment