Follow KVARTHA on Google news Follow Us!
ad

Tim Paine | ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ ടിം പെയ്ന്‍ ഫസ്റ്റ് ക്ലാസ് ക്രികറ്റില്‍ നിന്ന് വിരമിച്ചു

Tim Paine, former Australia Test captain, retires from all forms of domestic cricket#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


സിഡ്‌നി: (www.kvartha.com) ഫസ്റ്റ് ക്ലാസ് ക്രികറ്റില്‍ നിന്ന് വിരമിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ ടിം പെയ്ന്‍. 2005ലാണ് ടിം പെയ്ന്‍ ഫസ്റ്റ് ക്ലാസ് ക്രികറ്റില്‍ അരങ്ങേറിയത്. ടാസ്മാനിയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പുറത്താകലുകള്‍(295) നടത്തിയ വികറ്റ് കീപറാണ് ടിം പെയ്ന്‍. 

സ്റ്റീവ് സ്മിതിന് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പെട്ടതിനെ തുടര്‍ന്ന് നായകസ്ഥാനം നഷ്ടമായപ്പോഴാണ് പെയ്ന്‍ ഓസ്‌ട്രേലിയയുടെ നായകനായത്. മൂന്ന് വര്‍ത്തോളം ഓസ്‌ട്രേലിയയെ നയിച്ച പെയ്ന്‍ 2021ലെ ആഷസ് പരമ്പരക്ക് തൊട്ടുമുമ്പാണ് നായകസ്ഥാനം ഒഴിഞ്ഞത്. റിസപ്ഷണിസ്റ്റിന് അശ്ലീല സന്ദേശം അയച്ചുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പെയ്‌നിന് നായകസ്ഥാനം രാജി വയ്‌ക്കേണ്ടിവന്നത്.

ഓസ്‌ട്രേലിയക്കായി 35 ടെസ്റ്റുകളില്‍ കളിച്ച പെയ്ന്‍ 23 ടെസ്റ്റുകളില്‍ നായകനായിരുന്നു. 2018-2019ല്‍ ഇന്‍ഡ്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിച്ചപ്പോഴും 2020-21ല്‍ വീണ്ടും പരമ്പര ജയം ആവര്‍ത്തിച്ചപ്പോഴും പെയ്ന്‍ ആയിരുന്നു ഓസ്‌ട്രേലിയന്‍ നായകന്‍. ഇന്‍ഡ്യക്കെതിരായ പരമ്പര തോറ്റെങ്കിലും 23 ടെസ്റ്റുകളില്‍ ഓസീസിനെ നയിച്ച പെയ്ന്‍ 11 ജയം സ്വന്തമാക്കി. എട്ടെണ്ണത്തില്‍ തോറ്റു. 

News, World, international, Cricket, Cricket Test, Player, Retirement, Top-Headlines, Latest-News, Tim Paine, former Australia Test captain, retires from all forms of domestic cricket


35 ടെസ്റ്റില്‍ 1535 റണ്‍സടിച്ച പെയ്ന്‍ ഒമ്പത് അര്‍ധസെഞ്ചുറികള്‍ നേടി. 92 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഓസീസിനായി 35 ഏകദിനങ്ങളിലും കളിച്ച പെയ്ന്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും അടക്കം 890 റണ്‍സടിച്ചു. 12 ടി20 മത്സരങ്ങളില്‍ നിന്ന് 82 റണ്‍സും നേടി.

ഷെഫീല്‍ഡ് ഷീല്‍ഡില്‍ ടാസ്മാനിയയും ക്വീന്‍സ്ലാന്‍ഡും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ ആയശേഷമായിരുന്നു ടാസ്മാനിയ താരമായ പെയ്‌നിന്റെ വിരമിക്കല്‍ പ്രഖ്യാപനം. മത്സരത്തിന്റെ നാലാം ദിനം പെയ്‌നിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ടാസ്മാനിയ താരങ്ങള്‍ മൈതാനത്തിലേക്ക് വരവേറ്റത്. ടാസ്മാനിയയുടെ ആദ്യ ഇനിംഗ്‌സില്‍ 62 പന്തില്‍ പെയ്ന്‍ 42 റണ്‍സടിച്ചിരുന്നു. രണ്ടാം ഇനിംഗ്‌സില്‍ മൂന്ന് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

Keywords: News, World, international, Cricket, Cricket Test, Player, Retirement, Top-Headlines, Latest-News, Tim Paine, former Australia Test captain, retires from all forms of domestic cricket

Post a Comment