Follow KVARTHA on Google news Follow Us!
ad

Rain | തൃശൂരില്‍ മിന്നല്‍ ചുഴലിയും കനത്ത മഴയും; ആയിരത്തോളം വാഴകള്‍ കാറ്റില്‍ നശിച്ചു, തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thrissur,News,Rain,Warning,Kerala,
തൃശൂര്‍: (www.kvartha.com) കൊടകര വെള്ളിക്കുളങ്ങര മേഖലയില്‍ മിന്നല്‍ ചുഴലിയും കനത്ത മഴയും. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്. കൊപ്ലിപ്പാടത്ത് ആയിരത്തോളം വാഴകള്‍ കാറ്റില്‍ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു. ഇതേത്തുടര്‍ന്ന് പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു.

Thunderstorm and rain in Thrissur; Widespread Calamities, Thrissur, News, Rain, Warning, Kerala

അതേസമയം സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Keywords: Thunderstorm and rain in Thrissur; Widespread Calamities, Thrissur, News, Rain, Warning, Kerala.

Post a Comment