നിലനില്‍പിനു വേണ്ടിയാണ് അവര്‍ ഒന്നിച്ചതെങ്കിലും ബിജെപിയെ ആണ് ജനം തിരഞ്ഞെടുത്തതെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രസര്‍കാര്‍ സംസ്ഥാനത്തിന് വിവിധ പദ്ധതികള്‍ക്കായി നല്‍കിയ തുകയും അമിത് ഷാ എണ്ണിപ്പറഞ്ഞു.
കേരളത്തിന് മോദി സര്‍കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 1,15,000 കോടി രൂപ നല്‍കി. എന്നാല്‍, യുപിഎ സര്‍കാര്‍ നല്‍കിയത് 45,900 കോടി രൂപ മാത്രമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ 8500 കോടി രൂപ നല്‍കി. ഇത്രയും തുക മറ്റൊരു സംസ്ഥാനത്തിനും നല്‍കിയിട്ടില്ല. ഗുരുവായൂരില്‍ 317 കോടി രൂപ നല്‍കി. കാസര്‍കോടില്‍ 50 മെഗാവാടിന്റെ സൗരോര്‍ജ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 1950 കോടി രൂപയാണ് അനുവദിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഇത് അംഗീകരിക്കില്ലെന്ന് പറഞ്ഞ ഷാ അവര്‍ കളിക്കുന്നത് വോടുബാങ്ക് രാഷ്ട്രീയമാണെന്നും ആരോപിച്ചു. കൊച്ചി 11 ദിവസമായി പുകയുന്നു. എന്നാല്‍ സംസ്ഥാന സര്‍കാരിന് നടപടി എടുക്കാന്‍ കഴിയുന്നില്ല. കേരളത്തിന്റെ വികസനം സാധ്യമാക്കാന്‍ കോണ്‍ഗ്രസിനോ കമ്യൂണിസ്റ്റുകാര്‍ക്കോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്യൂണിസ്റ്റ് സര്‍കാര്‍ ലൈഫ് മിഷന്‍ അഴിമതിയില്‍ മുങ്ങിയിരിക്കയാണെന്നും ഷാ ആരോപിച്ചു. മുന്‍ പ്രിന്‍സിപല്‍ സെക്രടറി ജയിലിലായതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തുകേസില്‍ കമ്യൂണിസ്റ്റുകാര്‍ മൗനം പാലിക്കുന്നു. കേരള ജനത മിണ്ടാതിരിക്കില്ല. 2024ല്‍ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Thrissur: Union home minister Amit Shah addressing public rally, Thrissur, News, CPM, Politics, Congress, BJP, Criticism, Kerala.