തൃശൂര്‍: (www.kvartha.com) ഓടിക്കൊണ്ടിരിക്കുന്ന ഓടോ റിക്ഷയില്‍ ബോധരഹിതനായ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തിയ വിദ്യാര്‍ഥിക്ക് അനുമോദനം. മുണ്ടത്തിക്കോട് സ്വദേശിയായ അഭിജിത്താണ് പാര്‍ളിക്കോട്ടെ നാട്ടുകാരുടെ പ്രശംസയ്ക്ക് പാത്രമായത്.
വടക്കാഞ്ചേരിയിലാണ് ആക്ഷന്‍ സിനിമകളെ വെല്ലുന്ന സംഭവം നടന്നത്. കോളജിലെ എന്‍സിസി പരേഡിനായി വീട്ടില്‍ നിന്ന് ബൈകിലിറങ്ങിയതായിരുന്നു അഭിജിത്ത്. തിരുത്തിപ്പറമ്പ് കനാല്‍ ഭാഗത്ത് എത്തിയപ്പോള്‍ മുന്നിലുണ്ടായിരുന്ന ഓടോ റിക്ഷയുടെ പോക്ക് അത്ര ശരിയല്ലെന്ന് അഭിജിത്തിന് തോന്നി. ഓവര്‍ടേക് ചെയ്ത് നോക്കിയപ്പോഴാണ് ഡ്രൈവര്‍ അബോധാവസ്ഥയിലെന്ന് കണ്ടത്.
പിന്നെ രണ്ടാമതൊന്നാചിക്കാതെ അഭിജിത്ത് ബൈക് നിര്‍ത്തി ചാടിയിറങ്ങി ഓടോ റിക്ഷയില്‍ നിന്ന് ഡ്രൈവര്‍ ജോസ് മണിയെ വലിച്ച് പുറത്തിറക്കി. നിയന്ത്രണം തെറ്റിയ ഓടോ റിക്ഷ പിന്നാലെ കനാലിലേക്ക് മറിഞ്ഞു. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോസിന്റെ ആരോഗ്യ നില ഇപ്പോള്‍ പൂര്‍ണമായും വീണ്ടെടുത്തു.
Keywords: News, Kerala, State, Thrissur, Auto & Vehicles, Vehicles, help, Student, Health, hospital, Local-News, Thrissur: Student jumped into the running auto and rescued driver