തൃശൂര്‍: (www.kvartha.com) മെഡികല്‍ കോളജ് ആശുപത്രിയില്‍ മരുന്നുമാറി നല്‍കിയെന്ന് ആരോപിച്ച ചാലക്കുടി സ്വദേശി അമലിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതായി റിപോര്‍ട്. വ്യാഴാഴ്ചയാണ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. എന്നാല്‍ അത്യാഹിത വിഭാഗത്തിലെ നിരീക്ഷണം ഇപ്പോഴും തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ആറിന് ഹെല്‍ത് ടോണികിന് പകരം യുവാവിന് അലര്‍ജിക്കും ചുമയ്ക്കുമുള്ള മരുന്ന് നല്‍കിയെന്നാണ് ആരോപണം. തുടര്‍ന്ന് അലര്‍ജിക്ക് പിന്നാലെ അപസ്മാരവും വന്ന യുവാവിന്റെ നില വഷളായിരുന്നു.
പിന്നാലെ, കീറകടലാസിലായിരുന്നു അമലിന് ഡോക്ടര്‍ മരുന്നു കുറിച്ച് നല്‍കിയതെന്നും മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് നടക്കുന്ന സ്ഥലത്തെത്തി 3500 രൂപ കൈക്കൂലി നല്‍കിയെന്നും രോഗിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു.
അമലിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച മെഡികല്‍ കോളജ് ആശുപത്രിയിലെ ആഭ്യന്തര സമിതി ആരോഗ്യ വകുപ്പിന് റിപോര്‍ട് സമര്‍പിച്ചിരുന്നു.
Keywords: News, Kerala, State, Thrissur, Trending, Health, Health & Fitness, hospital, Treatment, Patient, Medical College, Top-Headlines, Latest-News, Thrissur: Man who was in critical condition after taking the wrong medicine getting better